എൻ.സി.പി എറണാകുളം ജില്ലാ പ്രസിഡണ്ടും ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്ടറുമായ ശ്രീ അബ്ദുൽ അസീസിന് കാസർഗോഡ് എൻ.സി.പി ഉജ്ജ്വല സ്വീകരണം നൽകി.

എൻ.സി.പി എറണാകുളം ജില്ലാ പ്രസിഡണ്ടും
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്ടറുമായ
ശ്രീ അബ്ദുൽ അസീസ് ആദ്യമായി കാസർഗോഡ് ജില്ലയിൽ എത്തിയപ്പോൾ കാസർഗോഡ് ഹൈവേ കാസിൽ ഹോട്ടലിൽ വെച്ച് എൻ.സി.പി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ ജനറൽ സെക്രട്ടറിമാരായ വസന്തകുമാർ കാട്ടുകുളങ്ങര,സുബൈർ പടുപ്പ്, എ.ടി.വിജയൻ, സിദ്ദിഖ് കൈക്കമ്പ, ബ്ലോക്ക് പ്രസിഡണ്ട്മാരായ ഉബൈദുള്ള കടവത്ത്, ഇ.ടി.മത്തായി, എൻ.എം.സി. ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാൽ, ഹമീദ് ചേരങ്കൈ, നാസർ പള്ളം, രാമചന്ദ്രൻ, അബ്ദുൽ സലാം, ബീഫാത്തിമ, സുഹ്റ ബി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.