ദയാഭായി അമ്മയുടെ പണവും ബാഗും കണ്ടെത്തണം – സമര സംഘാടകസമിതി

Share

 

കാസര്‍ഗോഡ്: തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിവന്നിരുന്ന ദയാഭായി അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോള്‍ അതിനിടയില്‍ ഉണ്ടായ ബഹളത്തില്‍ ബാഗും പണവും നഷ്ടപ്പെട്ടതായി ദയാഭായി അമ്മ പറയുന്ന സാഹചര്യത്തില്‍ പ്രസ്തുത ബാഗും പണവും കണ്ടെത്താന്‍ ശക്തമായ അന്വേഷണം വേണമെന്ന് സമര സംഘാടക സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഏറ്റവും ശക്തമായ സെക്യൂരിറ്റിയുള്ള പോലീസിന്‍റെ നൂറുകണക്കിന് സിസി ക്യാമറകളുള്ള നിരവധി പത്ര ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയുമുള്ള സന്ദര്‍ഭത്തില്‍ നഷ്ടപ്പെട്ട ബാഗും പണവും കണ്ടെത്താന്‍ പോലീസിന് എളുപ്പം സാധിക്കും.
സമര സംഘാടക സമിതി പ്രവര്‍ത്തകര്‍ കൂടാതെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യമുള്ള സമരമുഖത്ത് പലരും നുഴഞ്ഞുകയറി പല അനിഷ്ടസംഭവങ്ങളും പലപ്പോഴും ഉണ്ടാക്കിയതായി എല്ലാവര്‍ക്കും അറിയാം. കുറ്റവാളികള്‍ ആരായാലും അവരെ പിടികൂടുക തന്നെ വേണം. ചിലര്‍ അവിടെ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ എത്തിയിരുന്നതായും ഇവര്‍ക്ക് പണം കൊടുത്ത് ചിലര്‍ സഹായിച്ചതായും ജനസംസാരമുണ്ട്. നിജസ്ഥിതി പുറത്തുകൊണ്ടുവരണം.
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ സമരം വിജയം വരിച്ചതില്‍ പലരും അസ്വസ്ഥരാണ് അവരുടെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നില്ല എന്നും സമര സംഘാടകസമിതി പറഞ്ഞു. തിരുവനന്തപുരത്ത് സമരം നടത്തി അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. സമരസമിതിക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ഓരോന്നായി പരിഹരിച്ചുകൊണ്ടിരിക്കുന്നു എന്നതില്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായി സമരസംഘാടകസമിതി നേതാക്കള്‍ പറഞ്ഞു
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, കരിം ചൗക്കി, ഫറീനാ കൊട്ടപ്പുറം, ഷാഫി കല്ലുവളപ്പ്, ഹമീദ് ചേരങ്കൈ, അബ്ദുറഹിമാന്‍ ബന്തിയോട്, എന്‍.എ.സീതി ഹാജി, താജുദ്ദീന്‍ പടിഞ്ഞാറ്, മുനീര്‍ കൊവ്വല്‍പള്ളി, മിസ്രിയ ചെര്‍ക്കളം, സ്നേഹ, റംല, സിനി ജയ്സണ്‍, ശിവപ്രസാദ്, കദീജാ മൊഗ്രാല്‍, ഫാത്തിമ കുണിയ, ഷൈനി, തസ്രിഫ മൊയ്തീന്‍, അബ്ദുല്ല കമ്പിളി, അബ്ദുറഹിം.ടി.എച്ച് തെരുവത്ത്, റഹീം പള്ളം, ഉസ്മാന്‍ പള്ളിക്കാല്‍, കൃഷ്ണന്‍, സദാശിവന്‍, നാസര്‍ പള്ളം, ദാമോദരന്‍, സമീറ, ശേഖരന്‍ മുളിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Back to Top