സംയുക്ത ട്രേഡ് യൂണിയൻജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

Share

കാഞ്ഞങ്ങാട്:-തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി തമ്പാൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനറുമായ . സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, സിഐടിയു നേതാക്കളായ കാറ്റാടി കുമാരൻ, വി.വി പ്രസന്നകുമാരി, വി.വി.രമേശൻഎഐടിയുസി നേതാവ് ടി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കുന്നത്ത് കരുണാകരൻ, എസ്ടിയു നേതാക്കളായ ഷെരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കട്ട, കുഞ്ഞഹമ്മദ് കല്ലൂരാവി, ഐഎൻടിയുസി നേതാക്കളായ ടി.വി കുഞ്ഞിരാമൻ, കെ.എം ശ്രീധരൻ, ഷെമീറ ഖാദർ, എൻഎൽയു നേതാക്കളായ അബ്ദുൾ റഹിമാൻ മാസ്റ്റർ, ഹനീഫ് കടപ്പുറം തുടങ്ങിയവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർടി കെ രാജൻ സ്വാഗതം പറഞ്ഞു

Back to Top