ലോക എയ്ഡ്സ് ദിനാചരണം : ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു.

Share

കാഞ്ഞങ്ങാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ സരിത എസ്.എൻ നിർവഹിച്ചു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ മുരളീധരനല്ലൂരായ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ സുഫിയാൻ അഹമ്മദ് മുഖ്യാതിഥിയായി .

ആനന്ദാശ്രമം മെഡിക്കൽ ഓഫീസർ ഡോ.ജോൺ ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ വന്ദന , കാഞ്ഞങ്ങാട് ഐ എം എ പ്രസിഡന്റ്‌ ഡോ.പത്മനാഭൻ ടി.വി, ജില്ലാ നഴ്സിംഗ് ഓഫീസർ മേരിക്കുട്ടി എം , എം.സി.എച്ച് ഓഫീസർ തങ്കമണി എൻ ഐ .എം. എ പ്രസിഡണ്ട് ഡോ. നാരായണ നായ്ക്, എ. ആർ ടി നോഡൽ ഓഫീസർ ഡോ. ജനാർദ്ദനനായ്ക്ക്, ജില്ലാ ടി ബി ഓഫീസ് മെഡിക്കൽ ഓഫീസർ ഡോ. നാരായണ പ്രദീപ, കെയർവെൽ സ്ക്കൂൾ ഓഫ് നഴ്സിംഗ് പ്രൻസിപ്പൾ അലക്സ് ജോർജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ സയന എസ് നന്ദിയും പറഞ്ഞു.

ദിനാചരനത്തോടനുബന്ധിച്ചു കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരം മുതൽ മുനിസിപ്പൽ ടൗൺ ഹാൾ വരെ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു ജില്ലയിലെ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ ആശ പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ഡി വൈ എസ്‌ പി പി ബാലകൃഷ്ണൻ നായർ റാലി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.

ബോധവൽക്കരണ റാലിയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ലക്ഷ്മി മേഘൻ നഴ്സിംഗ് കോളേജ്, സിമെറ്റ് നഴ്സിംഗ് കോളേജ് എന്നിവക്കു ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകി

തുടർന്ന് ബോധവൽക്കരണ ക്ലാസ് , നൃത്താഞ്ജലി പയ്യോളി അവതരിപ്പിച്ച ബോധവത്ക്കരണ തെരുവു നാടകം,ജില്ലയിലെ നഴ്‌സിംങ് സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു

കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി , ദേശീയ ആരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ഐ എം എ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

1988 മുതൽ എല്ലാവർഷവും ഡിസംബർ ഒന്നാം തിയതി ലോക എയ്ഡ്സ് ദിനമായി ആചരിച്ചു വരുന്നു. എച്ച് ഐ. വി അണുബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും എച്ച് ഐ വി പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത് . “ഒന്നായി തുല്യരായി തടുത്തു നിർത്താം “എന്നതാണ് ഈ വർഷത്തെ ഐയ്ഡ്സ് ദിന സന്ദേശം . ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ഡിസംബർ ഒന്ന് മുതൽ ഒരാഴ്ച്ചക്കാലം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

 

Back to Top