മംഗൽപാടി മാലിന്യ പ്രശ്നം: “സമര വിജയ വിളബര സമ്മേളനം ഉപ്പളയിൽ നടന്നു”

Share

 

മംഗൽപാടി മാലിന്യ പ്രശ്നം:
“സമര വിജയ വിളബര സമ്മേളനം ഉപ്പളയിൽ ”

മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെയും, പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെയും അഴിമതിയും, കെടുകാര്യസ്ഥതയും മംഗൽപാടി പഞ്ചായത്തിനെ മാലിന്യ മലയാക്കി മാറ്റിയതിനെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന അനിശ്ചിത കാല സമരത്തിന്റെ ഇരുപത്തി എട്ടാം ദിവസം സമരത്തിന്റെ ആവശ്യങ്ങൾ ജില്ലാ സബ് കളക്ടറുടെ അഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ അംഗീകരിച്ചു, രേഖമൂലം എൽ ഡി എഫ് കമ്മിറ്റിക്ക് ലഭിച്ചതിനാൽ സമരത്തിന്റ ഇരുപത്തി ഒമ്പതാം ദിവസം സമരം അവസാനിപ്പിച്ചു.

തുടർന്ന് ഉപ്പള ടൌൺ പരിസരത്ത് ചേർന്ന “സമര വിജയ വിളംബര സമ്മേളളനം ” സി: പി: എം: മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും, സി പി എം കാസറഗോഡ് ജില്ലാ സെക്രെട്ടറിയേറ്റ് അംഗവുമായ സഖാവ് : കെ വി കുഞ്ഞി രാമൻ ഉൽഘടനം ചെയ്തു. സമര സമിതി ചെയർമാൻ ഹർഷ കുമാർ ഷെട്ടി അധ്യക്ഷതയും വഹിച്ചു.
എൻ : സി : പി: ജില്ലാ സെക്രട്ടറി സുബൈർ പടുപ്പു, ജനതാദൾ (എസ് ) ജില്ലാ സെക്രട്ടറി കെ എം ബാലകൃഷ്ണൻ, സാദ്ദിഖ്‌ ചെറുഗോളി, ഫാറൂഖ് ഷിറിയ, ഷേക്കുഞ്ഞി, ഗംഗാധരൻ അടിയോടി, അഷ്‌റഫ്‌ മുട്ടം, രവീന്ദ്ര ഷെട്ടി, സിദ്ദിഖ് കൈകബ, എന്നിവർ സംസാരിച്ചു.
എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത് കൺവീനർ ഹമീദ് കോസ്മോസ് സ്വാഗതവും, മെഹമൂദ് കൈകമ്പ നന്ദിയും പറഞ്ഞു

Back to Top