ചെറിയ പനിയ്ക്കും ശ്വാസകോശരോഗത്തിനും ആൻ്റിബയോട്ടിക് നൽകരുത്; മാർഗനിർദേശവുമായി ഐസിഎംആർ

Share

ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആൻ്റിബയോട്ടിക് നൽകരുതെന്ന മാർഗനിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകൾ കുറിച്ചുനൽകുമ്പോൾ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിൻ്റെ നിർദേശം.തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആൻ്റിബയോട്ടിക് നൽകാൻ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച് പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയിൽ ചികിത്സയിലിരിക്കെ പകരുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും ആൻ്റിബയോട്ടിക്സ് നൽകാം. കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ, കടുത്ത രക്തദൂഷ്യം, സെപ്റ്റിക് ഷോക്ക്, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നീ രോഗങ്ങൾക്ക് മാത്രമേ എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സ നൽകാവൂ.

Back to Top