ലഹരിക്കെതിരെ താക്കീതായി കാഞ്ഞങ്ങാട് വനിതാ സംഗമം നടന്നു.

Share

 

ലഹരിക്കെതിരെ താക്കീതായി കാഞ്ഞങ്ങാട് വനിതാ സംഗമം.

കാഞ്ഞങ്ങാട് : ലഹരി ഉപയോഗിക്കുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും താക്കീതായി വനിതാ സംഗമം. സംസ്ഥാന സർക്കാരിന്റെ യോദ്ധാവിന്റെയും ജില്ലാ പോലീസിന്റെ ക്ലീൻ കാസറഗോഡിന്റെയും ഭാഗമായി ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും സംയുക്തമായി കൊളവയൽ ലഹരി മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ അജാനൂർ ഇക്ബാൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. വനിതാ സംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി എച്ച് ഹംസ അധ്യക്ഷത വഹിച്ചു.സിനിമാതാരം ഉണ്ണി രാജ് വിശിഷ്ടാതിഥി ആയിരുന്നു.ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ്, വാർഡ് മെമ്പർമാരായ കെ രവീന്ദ്രൻ, സി കുഞ്ഞാമിന, ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, സി കുഞ്ഞബ്ദുള്ള, എം ബി എം അഷറഫ്, യു വി ബഷീർ, എം ഹമീദ് ഹാജി, സി ഡി എസ് മെമ്പർമാരായ കെ വി മിനി,കെ ഗീത, ഏ പി രാഗി, കെ ശോഭന,ജനമൈത്രി ബീറ്റ് ഓഫീസർ കെ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വനിതാ സംഗമത്തിന്റെ ഭാഗമായി വിവിധ കലാ കായിക പരിപാടികൾ നടത്തി.

Back to Top