ഉപ്പളയില്‍ നിയമത്തെ വെല്ലുവിളിച്ച് വീണ്ടും മാലിന്യത്തിന് തീയ്യിട്ടു

ഉപ്പളയില്‍ നിയമത്തെ വെല്ലുവിളിച്ച് വീണ്ടും മാലിന്യത്തിന് തീയ്യിട്ടു
ഉപ്പള ഹനഫി ബസാറില്‍ നിയമത്തെ വെല്ലുവിളിച്ച് സാമൂഹ്യ ദ്രോഹികള്‍ വീണ്ടും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാതയോര മാലിന്യത്തിന് അലക്ഷ്യമായി തീയ്യിട്ടു. ഇവിടെ നിന്നും വിഷമയമായ പുക ഇപ്പോഴും പുറംതള്ളിക്കൊണ്ടിരിക്കുന്നു. കര്‍ശന നടപടി പ്രഖ്യാപിച്ച പഞ്ചായത്തധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതായും ആരോപണം. പരാതി നല്‍കാത്തതിനാല്‍ പൊലീസും അനങ്ങുന്നില്ല. നാടിനെ രോഗാതുരമാക്കുന്ന അവസ്ഥയില്‍ ഉത്തരവാദപ്പെട്ട ആരോഗ്യ വിഭാഗവും മൗനത്തിലാണ്.