ചായ്യോം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന റവന്യു ജില്ല സ്കൂൾ കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു.

നവ.28 മുതൽ ഡിസം.2 വരെ ചായ്യോം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന റവന്യു ജില്ല സ്കൂൾ കലോൽസവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം എം.രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് ഷൈജമ്മ ബെന്നി ,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ധന്യ ,പ്രിൻസിപ്പാൾ പി.രവീന്ദ്രൻ ,ഹെഡ്മാസ്റ്റർ അജയകുമാർ എ ,പി.ടി.എ പ്രസിഡൻ്റ് കെ.വി.ഭരതൻ ,എന്നിവർ സംസാരിച്ചു. സ്റ്റേജ് പന്തൽ സബ് കമ്മറ്റി ചെയർമാൻ കെ.വി.ബാബു സ്വാഗതവും കൺവീനർ കെ.അനിത നന്ദിയും പറഞ്ഞു.