പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക്‌ തീയിടുന്ന സാമൂഹ്യ ദ്രോഹനടപടി അവസാനിപ്പിക്കണം.LDF ധർണ്ണ സമരം എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം സി ബാലൻ ഉദ്ഘാടനം ചെയ്തു

Share

പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക്‌ തീയിടുന്ന സാമൂഹ്യ ദ്രോഹനടപടി അവസാനിപ്പിക്കണം.LDF ധർണ്ണ സമരം എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം സി ബാലൻ ഉദ്ഘാടനം ചെയ്തു

മാലിന്യ സംസ്കരണം പഞ്ചായത്തിന്റെ ബാധ്യത, അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പഞ്ചായത്ത് അധികാരികൾക്ക്‌ സാധ്യമല്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പകരം അതിന് തീയിട്ട് നശിപ്പിക്കുന്ന സാമൂഹ്യ ദ്രോഹത്തിന് പഞ്ചായത്ത് അധികാരികളുടെ പിന്തുണയുണ്ടെന്നും അതിൽ നിന്ന് പഞ്ചായത്ത് അധികാരികൾ പിന്മാറി തിയിട്ടവർക്കെതി രെ കേസ് എടുക്കാൻ  തയാറാകണം..
ഇടതുപക്ഷ ജനാധിപത്യ മുന്നണി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല ധർണ്ണ സമരം  അഴിമതിയും കെടും കാര്യസ്ഥതയും കൈ മുതലാക്കിയ മുസ്ലിം ലീഗ് ഭരണസമിതിയുടെ നിഷ്ക്രിയത്വത്തിനെതിരെ LDF മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഇരുപത്തിഏഴാം ദിവസത്തെ ധർണ്ണ സമരം
എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം സി ബാലൻ ഉദ്ഘാടനം ചെയ്തു.
സി പി എം ബന്ദിയോട് ലോക്കൽ കമ്മറ്റി ഏരിയ സെക്രട്ടറി അഷ്‌റഫ്‌ മുട്ടം അധ്യക്ഷത വഹിച്ചു ,എൻസിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മഹമൂദ് കൈക്കമ്പ   , സമരസമതി ചെയർമാൻ ഹരീഷ് കുമാർ ഷെട്ടി, ഫാറൂക്ക് ഷിറിയ, എൽ ഡി എഫ് കൺവിനർ ഹമീദ് കോസ് മോസ്  , ഉമേഷ്‌ ഷെട്ടി,എൻസിപി മഹിളാ കോൺഗ്രസ്‌ നേതാവ് ഖദീജ, തുടങ്ങിയവർ സംസാരിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതം പറഞ്ഞു.

Back to Top