മലയോര കോൺഗ്രസ് നേതാക്കളുടെ ഡി.ഡി.എഫ് വിരുദ്ധ നീക്കം ഫലിച്ചില്ല ലയനം 20ന് തന്നെ

മലയോര കോൺഗ്രസ് നേതാക്കളുടെ ഡി.ഡി.എഫ് വിരുദ്ധ നീക്കം ഫലിച്ചില്ല
ലയനം 20ന് തന്ന
കെ.പി.സി.സി. പ്രസിഡണ്ടും ഡി.സി.സി പ്രസിഡണ്ടും എം.പി.യും പങ്കെടുക്കും
വെള്ളരിക്കുണ്ട്:
കോൺഗ്രസ് -ഡി.ഡി.എഫ് ലയനത്തിനെതിരായി വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കം ഫലിച്ചില്ല.
ലയനം നിശ്ചയിച്ച പോലെത്തന്നെ 20ന് 4 മണിക്ക് ചിറ്റാരിക്കാലിൽ നടക്കുമെന്ന് കാസറഗോഡ് ഡി.സി.സി.ഓഫീസിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ജെയിംസ് പന്തമാക്കൽ പറഞ്ഞു.
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ ഇത് ശരിവച്ചു.
ഡി.സി.സി നേതാക്കൾക്ക് പുറമേ, കെ. പി.സി സി. പ്രസിഡണ്ടും ഉണ്ണിത്താൻ എം.പിയും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു.
ഇതാടെ പൊളിഞ്ഞത് മലയോര കോൺഗ്രസ് നേതാക്കളുടെ ലയന വിരുദ്ധ നീക്കമാണ്
പന്തമാക്കലും കണ്ണൂർ -കാസറഗോഡ് ജില്ലകളുടെ മലയോരത്താകമാനമുള്ള അദ്ദേഹത്തിൻ്റെ അനുയായികളും കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിൽ നിലവിലെ കോൺഗ്രസ് നേതാക്കളിൽ ചെറിയൊരു വിഭാഗം എതിരാണ്.ഡി.ഡി.എഫ് തങ്ങൾക്കൊരു ഭീഷണിയാണെന്നും കെ .പി.സി.സി. യുടെയും ഡി.സി.സിയുടെയും അനുഗ്രഹാശിസ്സുകളാടെ ജെയിംസ് പാർട്ടിയിലേക്ക് മടങ്ങിവരുന്നതോടെ ത