തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

Share

 

തൃക്കരിപ്പൂർ
പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

തൃക്കരിപ്പൂർ പ്രസ് ഫോറം ഏർ
പ്പെടുത്തിയ സംസ്ഥാന
മാധ്യമ അവാ
ർഡുകൾ വിതരണം ചെയ്തു. ദൃശ്യമാധ്യമ അവാർഡിന്
കൂത്തുപറമ്പ് ഗ്രാമിക ചാനൽ റിപ്പോർട്ടർ സൂരജ് നാവള്ളൂരും
അച്ചടി മാധ്യമ അവാർഡിന് മാധ്യമം റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരവുമാണ്
അർഹനായത്.
അച്ചടി മാധ്യമങ്ങളിൽ മാനുഷിക പരിഗണന അടിസ്ഥാനമാക്കിയും ദൃശ്യമാധ്യമങ്ങളിൽ ജനകീയ വികസനോന്മുഖ വാർത്തകളുമാണ് അവാർഡിന് പരിഗണിച്ചത്.
തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് പ്രസിഡന്റും ആദ്യകാല മാധ്യമ പ്രവർത്തകനുമായിരുന്ന ടിവി. ചവിണിയൻ, തൃക്കരിപ്പൂർ പ്രസ് ഫോറം പ്രസിഡൻ്റായിരുന്ന
കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവരുടെ പേരിൽ യഥാക്രമം അച്ചടി-ദൃശ്യ മാധ്യമപുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
തൃക്കരിപ്പൂർ സിഎച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.
പ്രസ് ഫോറം പ്രസിഡന്റ്
പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.മുകുന്ദൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രസ് ഫോറം
സെക്രട്ടറി ഉറുമീസ് തൃക്കരിപ്പൂർ,
ട്രഷറർ കെ.വി.സുധാകരൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ
പി.വി. മുഹമ്മദ് അസ്ലം, വി.വി. സജീവൻ, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.എം. ആനന്ദവല്ലി, സ്ഥിരം സമിതി അധ്യക്ഷൻ ശംസുദീ
ൻ ആയിറ്റി,
വി.കെ.രവീന്ദ്രൻ, തൃക്കരിപ്പൂർ വേണു, വി.ടി.ഷാഹുൽ ഹമീദ്,
രാഘവൻ മണിയാട്ട്, ടി.വി. രവീന്ദ്രൻ, കെ.വി. സുരേന്ദ്രൻ പ്രസംഗിച്ചു.
അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. അച്ചടി മാധ്യമ വിഭാഗത്തിലും ദൃശ്യമാധ്യമ വിഭാഗത്തിലും 5000
രൂപ വീതം അവാർഡ് തുകയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

 

Back to Top