പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി.

Share

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെയും, അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നവംബര്‍ 7 ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലുമുണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്‌ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങള്‍ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് നവംബര്‍ 7 ന് കോടതി വീണ്ടും പരിഗണിക്കും

Back to Top