വൈ എം സി എ അഖില ലോക പ്രാർത്ഥന വാരാചരണത്തിൻ്റെ കാസറഗോഡ് സബ് റീജിയൺ തല സമാപനവും, കുടുംബ സംഗമവും ബന്തടുക്ക പടുപ്പ് വൈ എം സി എ ഹാളിൽ സംഘടിപ്പിച്ചു

വൈ എം സി എ അഖില ലോക പ്രാർത്ഥന വാരാചരണത്തിൻ്റെ കാസറഗോഡ് സബ് റീജിയണ തല സമാപനവും, കുടുംബ സംഗമവും ബന്തടുക്ക പടുപ്പ് വൈ എം സി എ ഹാളിൽ സംഘടിപ്പിച്ചു. സമാപന യോഗം വൈഎംസിഎ ഉടുപ്പി മില്ലേനിയം നാഷണൽ പ്രൊജക്ട് വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ടോംസൺ ടോം അദ്ധ്യക്ഷത വഹിച്ചു. വികാരി സെൻ്റ് ജോർജ് പടുപ്പ് റവ.ഫാ.അബ്രഹാം പുതുശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. വനിതാ ഫോറം ചെയർപേഴ്സൺ സുമ സാബു, ബന്തടുക്ക വൈ എം സി എ പ്രസിഡണ്ട് ജോസഫ് കെ എ, കൺവീനർ മിഷൻ ആൻ്റ് ഡെവലപ്പ്മെൻ്റ് സണ്ണി മാണിശ്ശേരി, സിസ്റ്റർ റിയ, സിസ്റ്റർ വിനയ എന്നിവർ പ്രസംഗിച്ചു. സബ് റീജിയൻ ജനറൽ സെക്രട്ടറി സാബു തോമസ് സ്വാഗതവും, എമ്മാനുവൽ പൊറ ങ്ങനാൽ നന്ദിയും പറഞ്ഞു.