മൂലക്കണ്ടം ഗുളികൻ ദേവസ്ഥാന പുന:പ്രതിഷ്ഠ ഗുളികൻ മഹോത്സവം 2023ജനുവരി 24മുതൽ 27വരെ ഫണ്ട് ഉൽഘാടനം നടന്നു.

Share

മൂലക്കണ്ടം:മൂലക്കണ്ടം ഗുളികൻ ദേവസ്ഥാന പുന:പ്രതിഷ്ഠ ഗുളികൻ മഹോത്സവം 2023ജനുവരി 24മുതൽ 27വരെ നടക്കും.
ദേശീയ പാതാ വികസനവുമായി സ്ഥാനമാറ്റത്തിനു വിധേയമായ മൂലക്കണ്ടം ശ്രീ ഗുളികൻ ദേവസ്ഥാനം പുതുതായി കണ്ടെത്തിയ സ്ഥലത്ത് പുനർനിർമ്മാണം പൂർത്തിയായി വരികയാണ്.2023ജനുവരി 24മുതൽ 27വരെ വിവിധ ആദ്യമാത്മിക പരിപാടികളോട് നടത്തപെടുകയാണ്. ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് ആദ്യ ധനശേഘരണം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ദേവസ്ഥാന ഭരണസമിതി പ്രസിഡന്റ് ആഘോഷകമ്മിറ്റി ചെയർമാനുമായ സുരേന്ദ്രൻ കാട്ടുകുളങ്ങര ആദ്യക്ഷത വഹിച്ചു. ദേവസ്ഥാന കർമ്മി എം നാരായണൻ മൂലക്കണ്ടം ആദ്യഫണ്ട് ഏറ്റുവാങ്ങി. കെ വേണുഗോപാലൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു ബാബു, നാരായണൻ കുരിക്കൾ വീട്, ദേവസ്ഥാന കർമ്മി നാരായണൻ മൂലക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി സെക്രട്ടറി വിനു മൂലക്കണ്ടം സ്വാഗതവും, ഭരണസമിതി വൈസ് പ്രസിഡന്റ്‌ വേണുഗോപാലൻ വിഷ്ണുമംഗലം നന്ദിയും പറഞ്ഞു

Back to Top