മൈക്ക് ഓഫായി, പകരം മൂര്‍ഖനെ മൈക്കാക്കി വാവ സുരേഷിന്റെ ക്ലാസെടുക്കല്‍;വിമര്‍ശനം,വിവാദം

Share

മൈക്ക് ഓഫായി, പകരം മൂര്‍ഖനെ മൈക്കാക്കി വാവ സുരേഷിന്റെ ക്ലാസെടുക്കല്‍;വിമര്‍ശനം,വിവാദം

മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച്‌ സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തില്‍.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ വാവ സുരേഷ് സംസാരിക്കുബോഴാണ് സംഭവം.

ക്ലിനിക്കല്‍ നഴ്സിങ് എജുക്കേഷനും നഴ്സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്‍്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. ഈ സമയം മൈക്കിന് പകരം പാമ്പിനെ വാവ സുരേഷ് മുന്‍പില്‍ വെച്ചതായി പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വാവ സുരേഷിന്റെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെ വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കല്‍ കോളജ് പോലൊരു സ്ഥാപനത്തില്‍ പാമ്പു പിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയരുന്നു.

Back to Top