പ്രീപ്രൈമറി – പ്രൈമറി കാലഘട്ടമാണ് ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തിന് അടിത്തറയാകുന്നതെന്ന് മന്ത്രി ശിവൻകുട്ടി മധൂർ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ. വെൽഫെയർ എൽ.പി സ്ക്കൂളിന് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share

പ്രീപ്രൈമറി – പ്രൈമറി കാലഘട്ടമാണ് ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തിന് അടിത്തറയാകുന്നതെന്നും ഇക്കാര്യം മുൻനിർത്തിയാണ് പ്രീപ്രൈമറി – പ്രൈമറി വിഭാഗങ്ങളെ സർക്കാർ കൂടുതലായി ശ്രദ്ധിക്കുന്നതെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു

വിദ്യാഭ്യാസ കാര്യത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ഒരു വലിയ കാര്യം തന്നെയാണ്. മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അക്കാദമിക ഉന്നതിക്കായുള്ള കൂടുതൽ പരിശ്രമങ്ങൾ നടത്താനാകൂ.

ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായി രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും സ്കൂളുകളുടെ ഭൗതിക സാഹചര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. 3000ത്തിൽ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ ഉണ്ടായത്.

ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും. നമ്മുടെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതിന്റെ ഗുണം ഉടനെ തന്നെ ഉണ്ടായി. ആറു കൊല്ലം കൊണ്ട് പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നത്.

സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഹൈടെക് കെട്ടിടങ്ങൾ ഉണ്ടായി, ക്ലാസ് മുറികൾ ഉണ്ടായി,ലാബും ലൈബ്രറിയും ഉണ്ടായി. വിദ്യാഭ്യാസത്തിലെ കേരള മാതൃക ദേശീയതലത്തിൽ കൂടുതൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇന്റക്സിൽ കേരളം ഒന്നാം സ്ഥാനത്താണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ സൂചകയാണിത്.

പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങൾ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. ആ പ്രവർത്തനത്തിന് പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Back to Top