ദയ കാണിക്കുക ദയാബായിയോടും എൻഡോസൾഫാൻ ഇരകളോടും കാസറഗോഡിനോടും

Share

കാസർഗോഡ് : ദയാബായിയുടെ സമരത്തിൽ പിന്തുണ പ്രഖ്യപിച്ചു യൂത്ത്ഇ കോൺഗ്രസ്‌ സമരരംഗത്ത്. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരോട് കാണിക്കുന്ന അനീതി ആവർത്തിച്ചികൊണ്ടേയിരിക്കുകയും ജില്ലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് ശൈശവാവസ്ഥയിൽ തന്നെ കിടക്കുകയും ഒന്നര വർഷം മുൻപ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയിലെ കാത്ത് ലാബും ഇനിയും ആരംഭിക്കാതിരിക്കുകയും എയിംസ് പ്രൊപ്പോസലിലിൽ പോലും ജില്ലയുടെ പേരുൾപെടുത്താതെയും ഈ സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ എൻഡോസൾഫാൻ ഇരകൾക് നീതി തേടി സാമൂഹിക പ്രവർത്തക ദയാബായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിത കാലനിരാഹാരസമരം അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ട് കൊണ്ട് ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 തിങ്കളാഴ്ച കാഞ്ഞങ്ങാട് ആർ.ഡി.ഒ യിലേക്ക് മാർച്ച് നടത്തുന്നു.മുഴുവൻ സഹപ്രവർത്തകരും നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ അണിചേരണമെന്ന് സ്നേഹപൂർവ്വ് അഭ്യർത്ഥിക്കുന്നു.

മാർച്ച് അന്നേ ദിവസം രാവിലെ 10.30 കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്തുനിന്നും ആരംഭിക്കുന്നതാണ് യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അറിയിച്ചു

Back to Top