മന്ത്രിമാർ സിപിഐ ദേശീയ കൗൺസിലിലേക്ക് പന്യൻ രവീന്ദ്രൻ മാറിനിൽക്കും വി .എസ്.സുനിൽകുമാറിനെ മാറ്റിനിർത്തി

Share

വിജയവാഡ∙ മന്ത്രിമാർ ഉൾപ്പെടെ സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങൾ. മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കൺട്രോൾ കമ്മിഷൻ അംഗമായി സത്യൻ മൊകേരിയും എത്തും.

പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ ഒഴിവായി. കെ.ഇ.ഇസ്മയിലും ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ ദേശീയ കൗൺസിലിൽ എത്തുന്നത് സംസ്ഥാന നേതൃത്വം തടഞ്ഞു. സുനിൽകുമാറിന്റെ പേര് ടി.ആർ. രമേശ്കുമാർ നിർദേശിച്ചെങ്കിൽ നേതൃത്വം പിന്തുണച്ചില്ല. കെ.ഇ. ഇസ്‌മയിൽ പക്ഷത്തെ പ്രധാനിയാണ് വി.എസ്.സുനിൽകുമാർ

Back to Top