Categories
Kerala Latest news main-slider

മംഗളുരു-കാസറഗോഡ് പാതയിൽ അപകടക്കെണി. ട്രെയിനിൽ വാതിൽപ്പടിയിൽ ഇരിക്കരുത്. നിരവധി പേരുടെ കാലൊടിഞ്ഞു.

പരിക്കേറ്റത് വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്തവർക്ക്.

കുമ്പളയ്ക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക; രണ്ട് പേരുടെ കാലൊടിഞ്ഞു; പ്ലാറ്റ്ഫോം ഉയർത്തിയത് പ്രശ്നമെന്ന് സൂചന

കാസർകോട്: കുമ്പളയക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക. കുമ്പളയിൽ പ്ലാറ്റ്ഫോം ഉയർത്തിയത് കാരണം വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്ത രണ്ട് പേർരുടെ കാലൊടിഞ്ഞു.

കൊല്ലം പാരിപ്പള്ളിയിലെ സുജിത്ത് എന്നയാളാണ് കാലൊടിഞ്ഞ ഒരാളെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

യാത്രക്കാർക്ക് പരിക്കേൽക്കുന്ന സ്ഥലം കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ റെയിൽവെ പൊലീസും കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും ശ്രമം തുടങ്ങിയിട്ടുണ്ട്.

വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യരുതെന്നാണ് റെയിൽവെയുടെ നിയമം. അതു കൊണ്ട് തന്നെ ഇത്തരത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ അത് റെയിൽവെയുടെ ഉത്തരവാദിത്വത്തിൽപ്പെടില്ല.

അശാസ്ത്രീയമായ രീതിയിൽ റെയിവെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ഉയർത്തുന്നത് തുടർന്നും അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഒരു കാരണവശാലും വാതിലിനടുത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. യാത്രക്കാർ തന്നെ ഇക്കാര്യത്തിൽ ബോധവാൻമാരാകണമെന്നാണ് അധികൃതർ പറയുന്നത്

Categories
Kerala Latest news main-slider top news

ഭാര്യയെയും ബന്ധുക്കളെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമം; പിന്നാലെ പ്രതി അവശനിലയില്‍

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും ബന്ധുവിനേയും യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ചു.

മാതമംഗലം കുന്നുപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവർക്കാണ് പരിക്കേറ്റത്. അശ്വതിയുടെ ഭർത്താവ് കുപ്പാടി സ്വദേശി ചെട്ടിയാംകണ്ടി ജിനു(40) ആണ് ആക്രമിച്ചത്. സംഭവശേഷം രക്ഷപെട്ട ജിനുവിനെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തി.

 

കുടുംബപ്രശ്നമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പതിയിരുന്ന ജിനു മൂവരെയും ആക്രമിക്കുകയായിരുന്നു. ആശ്വതിക്കാണ് ആദ്യം ചുറ്റികകൊണ്ട് അടിയേറ്റത്. ബഹളംകേട്ട് രക്ഷിക്കാനായെത്തിയപ്പോഴാണ് സുമതിക്കും ബിജിക്കും അടിയേറ്റത്.

സാരമായി പരിക്കേറ്റ സുമതിയേയും അശ്വതിയേയും നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വിവരമറിഞ്ഞ് കേണിച്ചിറ സ്റ്റേഷനില്‍നിന്നെത്തിയ പോലീസുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജിനുവിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണോയെന്ന സംശയത്തെ തുടർന്ന് പോലീസ് ഇയാളെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകളില്‍ വിഷം കഴിച്ചതല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ജിനുവുമായി പിണങ്ങി അശ്വതിയും മക്കളും മാതമംഗലത്തുള്ള അമ്മ സുമതിയോടൊപ്പമാണ് താമസിക്കുന്നത്.

Categories
Kerala Latest news main-slider top news

സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

 

ഏറ്റവും കൂടുതല്‍ പേര്‍ മത്സരരത്തുള്ളത് കോട്ടയത്താണ്. പതിനാല് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്.

 

വടകരയിലാണ് ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത്. നാലുപേരാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹി അബ്ദുള്‍ റഹീം പത്രിക പിന്‍വലിച്ചു.

സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്ബിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

 

എറണാകുളത്ത് പത്തുപേരും തൃശൂരില്‍ ഒന്‍പത് പേരും കോഴിക്കോട് പതിമൂന്നും ആറ്റിങ്ങലില്‍ ഏഴുപേരും കാസര്‍കോട പത്തുപേരുമാണ് സ്ഥാനാര്‍ഥികള്‍. ചാലക്കുടി മണ്ഡലത്തില്‍ 11 സ്ഥാനാർത്ഥികള്‍ മത്സര രംഗത്ത്. സ്ഥാനാർത്ഥികള്‍ക്കുള്ള ചിഹ്നം മണ്ഡലം വരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാം അനുവദിച്ചു. ഭാരത് ധർമ്മജന സേനയുടെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന അനില്‍കുമാർ സിജി പത്രിക പിൻവലിച്ചതോടെയാണ് അന്തിമ പട്ടിക 11 ആയത്.

Categories
Kerala Latest news main-slider top news

ഓടുന്ന ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ ‘തിന്നും കൂടിച്ചും’ നഗര കാഴ്ച കാണാന്‍ വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: ഓടുന്ന ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ ‘തിന്നും കൂടിച്ചും’ നഗര കാഴ്ച കാണാന്‍ വഴിയൊരുങ്ങുന്നു. ഇതിനായുള്ള നിര്‍ദ്ദേശം ഗതാഗമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിലാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യം ഒരുക്കുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ബസ്സില്‍ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകും.

ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിക്കുക. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി വാങ്ങി ഉപയോഗിക്കാം. വേനലവധിക്കാലത്ത് ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ യാത്ര ചെയ്ത് നഗരക്കാഴ്ച്ചകള്‍ കാണാന്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കേറുകയാണ്. അതിനാലാണ് പുതിയ സൗകര്യമൊരുക്കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം. യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവുമാണ് ഈ സര്‍വീസിന് ലഭിക്കുന്നത്.

വേല്‍ക്കാല താപനില അതി കഠിനമായി ഉയരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ഏറെ ആശ്വാസകരമാകും. രാവിലെയും വൈകീട്ട് മൂന്ന് മണി മുതല്‍ 10 മണി വരെ ഓരോ മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. തലശ്ശേരിയിലും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങിയിരുന്നു.

Categories
Kerala Latest news main-slider

ഒന്നര കോടി രൂപ കളവ് നടത്തിയ കേസില്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസിനെ (38) അബുദബി പൊലീസ് അറസ്റ്റ് ചെയ്തു. 

അബുദബി: ഖാലിദിയ മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് കാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരവേ ഒന്നര കോടി രൂപ (600,000 ദിര്‍ഹം) അപഹരിച്ച കേസില്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസിനെ (38) അബുദബി പൊലീസ് അറസ്റ്റ് ചെയ്തു.

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മാര്‍ച്ച് 25ന് ഉച്ചക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ലുലു അധികൃതര്‍ അന്വേഷണ തുടങ്ങിയത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാഷ് ഓഫീസില്‍ 6 ലക്ഷം ദിര്‍ഹം കുറവുള്ളതായി കണ്ടെത്തി.

നിയാസിന്റെ തിരോധാനത്തിനു ശേഷം കൂടെ താമസിച്ചിരുന്ന ഭാര്യയും കുട്ടികളും നാട്ടിലേക്ക് പോയി. ഖാലിദിയ പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അതിവേഗത്തിലാണ് കേസില്‍ അറസ്റ്റ് നടത്തിയത്. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.

Categories
Kerala Latest news main-slider top news

കാസറഗോഡ് നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; ബിന്ദു തൂങ്ങി മരിച്ചത് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്

കാസർകോട്: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കാസർകോട് മൂളിയാറിലാണ് സംഭവം. മൂളിയാർ അർളടുക്ക കോപ്പാളം കൊച്ചിയിലെ ബിന്ദുവും മകളുമാണ് മരിച്ചത്.

നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ ബിന്ദു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.

 

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്. വർഷങ്ങളായി കുടുംബസമേതം കോപ്പാളം കൊച്ചിയില്‍ താമസിച്ചു വരികയാണ്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂർ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Categories
Kerala Latest news main-slider top news

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് സെറ്റില്‍ നിന്ന് പുക, പരിഭ്രാന്തരായി ജനം; ഇഡിയെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക് സെറ്റില്‍ നിന്ന് പുക ഉയര്‍ന്നു.വേദിക്ക് താഴെ സദസ്സില്‍ സ്ഥാപിച്ചിരുന്ന മൈക് സെറ്റില്‍ നിന്നാണ് പുക ഉയര്‍ന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായില്ല. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മസാല ബോണ്ട് കേസിലെ അന്വേഷണത്തില്‍ ഇഡിയെ വിമര്‍ശിച്ചു.

 

റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനില്‍ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്ബത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രി യെയും കുടുക്കാൻ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടും.എന്താണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

 

ഇതേ വേദിയില്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷംമൈക്ക് ഒടിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡ‍ലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്ബില്‍ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണെങ്കിലും മുഖ്യമന്ത്രി പ്രകോപിതനായില്ല. 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ്

Categories
Kerala Latest news main-slider

ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചു

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. വിനീഷ് പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.

പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു

Categories
Kerala Latest news main-slider top news

യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, 

തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ യാത്രചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർക്ലാസ് ബസുകൾ നിർത്തിയിരുന്നത്.

 

 

സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള കർശന നിർദേശത്തിൽ പറയുന്നു. വഴിയിൽനിന്ന്‌ കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ സി.എം.ഡി. പ്രമോജ് ശങ്കർ ഓർമിപ്പിച്ചു.സ്റ്റാൻഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീയാത്രികർക്ക് രാത്രി ബസുകളിൽ നൽകുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്നും നിർദ്ദേശമുണ്ട്.

 

 

 

ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ നിലവിലുള്ള ബ്രീത്ത് അനലൈസർ പരിശോധന കർശനമാക്കും. ഇപ്പോൾ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകൾ ഒഴികെയുള്ള ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക് ഡ്യൂട്ടി തുടങ്ങും മുമ്പ് പരിശോധന നടത്താനാണ് തീരുമാനം . ദീർഘദൂര ബസുകൾ യാത്രാവേളയിൽ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക മുൻകൂർ പ്രസിദ്ധീകരിക്കും.വൃത്തിയുള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ ഉള്ളതുമായ ഹോട്ടലുകളിൽമാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി.

Categories
Kerala Latest news main-slider

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ.

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ നൽകി. പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.

മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തു. മൂന്ന് പ്രതികളെയും ജയിലിടയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി വിചാരണ കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ് കോടതി വിധി. അതിനാല്‍ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം.

പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

Back to Top