Categories
International Latest news main-slider top news

തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ വാട്സ്‌ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച്‌ നിര്‍ബന്ധമായും അറിയൂ..

വിവിധ ആവശ്യങ്ങള്‍ക്കായി വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്‌ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച്‌ പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്.ആളുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് വാട്സ്‌ആപ്പുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ തോതില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് വാട്സ്‌ആപ്പിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍, പലപ്പോഴും സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ഫീച്ചറുകളെ കുറിച്ച്‌ ഉപഭോക്താക്കള്‍ ബോധവാന്മാരല്ല. വാട്സ്‌ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.സ്ക്രീൻ ലോക്ക് സെറ്റിംഗ്സ്

സ്ക്രീൻ ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. അംഗീകൃത ഉപഭോക്താക്കള്‍ മാത്രമാണ് ഫോണിലെ വാട്സ്‌ആപ്പില്‍ കയറുന്നതെന്ന് അതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

ടു ഫാക്ടര്‍ ഓതെന്റികേഷൻ

വാട്സ്‌ആപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ ഒന്നാണിത്. അക്കൗണ്ട് വെരിഫിക്കേഷന് സമാനതകളില്ലാതെ കോഡ് ഉപയോഗിക്കാൻ സഹായിക്കുന്ന ഈ ഫീച്ചര്‍ അനധികൃതമായി മറ്റാരെങ്കിലും വാട്സ്‌ആപ്പ് തുറക്കുന്നത് തടയുന്നു.
അജ്ഞാത നമ്ബറുകള്‍ സൈലൻസ് ചെയ്ത് വയ്ക്കാൻ കഴിയുന്ന ഫീച്ചര്‍

അറിയാത്ത നമ്ബറുകളില്‍ നിന്ന് കോള്‍ വരുമ്ബോള്‍ സൈലന്റ് ചെയ്ത് വയ്ക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഇത് അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള വോയിസ്, വീഡിയോ കോളില്‍ റിംഗ് ചെയ്യുന്നത് തടയാൻ സഹായിക്കുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍ എനേബിള്‍ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെക്കുന്ന മീഡിയ ഫയലുകളില്‍, തേര്‍ഡ് പാര്‍ട്ടി നുഴഞ്ഞു കയറുന്നത് തടയാൻ ഈ ഫീച്ചര്‍ സഹായിക്കുന്നു.പ്രൊഫൈല്‍ ഫോട്ടോ പ്രൈവസി

പ്രൊഫൈല്‍ ഫോട്ടോയുടെ പ്രൈവസി സെറ്റിംഗ്സില്‍ കയറി,റീഡ് റെസീറ്റ്സ് പോലെ വാട്സ്‌ആപ്പില്‍ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണിത്.

ഡിസപിയറിംഗ് മെസേജ്

ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ചാറ്റുകളിലെ മെസേജുകള്‍ അപ്രത്യക്ഷമാകാൻ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. കൂടുതല്‍ സ്വകാര്യത ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാവുന്നതാണ്.

റീഡ് റെസീറ്റ്സ്

റീഡ് റെസീറ്റ്സ് ഓണാക്കുകയോ ഓഫ് ചെയ്തു വയ്ക്കുകയോ ചെയ്യാം. സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറാണിത്. ഇതുവഴി മറ്റുള്ളവര്‍ അയച്ച സന്ദേശം ഉപഭോക്താവ് കണ്ടിട്ടുണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതില്‍ നിന്ന് തടയാൻ സാധിക്കും.

Categories
International Latest news main-slider top news

വാട്‌സ്ആപ്പില്‍ പുതിയ മാറ്റം; അക്കൗണ്ടുകളെ ഇമെയിലുമായി ബന്ധിപ്പിക്കാം

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാൻ ആകുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്‌സ്ആപ്പ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് തിരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം.

ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇമെയില്‍ ചേര്‍ക്കുന്നത് യൂസര്‍മാര്‍ക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം. ടെലഗ്രാമില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഫോണ്‍ നമ്പറുകള്‍ക്ക് പകരമാവുന്നില്ല, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് അവ എല്ലായ്‌പ്പോഴും ആവശ്യമായി വരും.

Categories
International Latest news main-slider

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 128 മരണം. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ

ന്യൂഡൽഹി: നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 70 മരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. വെള്ളിയാഴ്ച രാത്രി 11.32നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ ലാമിഡാന്റ പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു. നിരവധിപേർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. റുകും ജില്ലയിൽ മാത്രം 36 പേർ മരിച്ചതായാണു വിവരം. ജാജർകോട്ടിൽ 34 പേരും മരിച്ചു. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഒക്ടോബർ 22 നും ഭൂചലനം നേപ്പാളിലുണ്ടായി. അന്നു 6.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്.

തകർന്ന കെട്ടിടങ്ങൾക്ക് ഇടയിലൂടെ രാത്രിയിൽ ബന്ധുക്കൾക്കായി പരതുന്ന പ്രദേശവാസികളുടെ വിഡിയോകൾ പുറത്തുവന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം രേഖപ്പെടുത്തി. നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. രാത്രിയായതിനാൽ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.

Categories
International Latest news main-slider

ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം നവംബർ മുതലുള്ള ഏഴു മാസ കാലത്തേക്കാണ് ഇളവ്

തായ്ലൻഡ് സ്വപ്നം താലോലിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാൽ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബർ പത്ത് മുതൽ 2024 മെയ് പത്ത് വരെ മാത്രം. സീസൺ കാലത്ത് പരമാവധി ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനായാണ് തായ്ലൻഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ കാലയളവിൽ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ താമസിക്കാം. നേരത്തെ ചൈനീസ് പൗരൻമാർക്കും തായ്ലൻഡ് സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ തായ്ലൻഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വർഷം തായ്ലൻഡ് സന്ദർശിച്ചത്. അടുത്ത വർഷത്തോടെ വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനം 100 ബില്യൺ ഡോളറിൽ എത്തിക്കാനാണ് തായ്ലൻഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലൻഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗവും വിനോദസഞ്ചാരമാണ്

Categories
International Latest news main-slider

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യുഎഇയിൽ ബസ് യാത്ര ചെയ്യുന്നവർ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ നൽകേണ്ടി വരും 

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യുഎഇയിൽ ബസ് യാത്ര ചെയ്യുന്നവർ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ നൽകേണ്ടി വരും

ദുബായ്: യുഎഇയിൽ പൊതു ബസ് യാത്രാ സൗകര്യം ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ വിശദീകരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).

പാലിക്കാത്തവരിൽ നിന്ന് 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കുന്നതിനാൽ യാത്രക്കാർക്ക് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ വിശദീകരിച്ച് ആർടിഎ രംഗത്തെത്തിയത്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് നോൽകാർഡ് ഇ കാർഡ് മെഷീൻ റീഡറിൽ ടാപ്പ് ചെയ്തെന്ന് ഉറപ്പാക്കണം. യാത്രയുടെ ആരംഭം റെക്കോർഡ് ചെയ്യാൻ ഡ്രൈവർ സീറ്റിന് അടുത്തുള്ള കാർഡ് റീഡറിലാണ് നോൽ കാർഡ് ടാപ്പ് ചെയ്യേണ്ടത്. ഇറങ്ങാനുള്ള സ്റ്റോപ്പിൽ എത്തുമ്പോൾ കാർഡ് വീണ്ടും ടാപ്പുചെയ്യുമ്പോൾ യാത്ര ചെയ്തതിന് അനുസരിച്ചുള്ള തുക ഓട്ടോമാറ്റിക്കായി കാർഡിൽ നിന്ന് ഈടാക്കപ്പെടും. കയറുമ്പോഴും ഇറങ്ങുമ്പോഴും മെഷീൻ റീഡറിൽ ടാപ്പ് ചെയ്യാത്തവരിൽ നിന്ന് പിഴ ഇടാക്കുന്നതാണ്. മുമ്പ് ആറ് ദിവസം നടത്തിയ പരിശോധനാ കാമ്പെയ്നിൽ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചിരുന്ന ആയിരത്തിലധികം പേർക്ക് ആർടിഎ പിഴ ചുമത്തിയിരുന്നു. ബസ് ചാർജ് നൽകാതിരുന്നാൽ 200 ദിർഹമാണ് പിഴ.

ബസ് യാത്രാക്കൂലി നൽകുന്നതിനായി ഉപയോഗിക്കുന്ന നോൾ കാർഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടോപ്പ് അപ്പ് ചെയ്തെന്ന് ഉറപ്പാക്കണം. നോൾ കാർഡിൽ മതിയായ ബാലൻസ് ഉണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക. വൺവേ ട്രിപ്പിന് കുറഞ്ഞത് 7 ദിർഹവും ടുവേ ട്രിപ്പിന് 14 ദിർഹവും ബാലൻസ് ഉണ്ടായിരിക്കണമെന്നാണ് ആർടിഎയുടെ നിബന്ധന.നോൾ കാർഡ് എളുപ്പത്തിൽ ഓൺലൈനായി റീ ചാർജ് ചെയ്യാൻ നോൾപേ ആപ് ഉപയോഗിക്കാം. തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റോപ്പുകളിലും എല്ലാ മെട്രോ സ്റ്റേഷനുകളിലും പേയ്മെന്റ് കിയോസ്കുകളിൽ സൗകര്യമുണ്ട്. യാത്രാക്കൂലി എത്രയാവുമെന്ന് അറിയില്ലെങ്കിൽ, ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ലഭ്യമായ S’hail ആപ്ലിക്കേഷൻ വഴി പ്രതീക്ഷിക്കുന്ന ചെലവിന്റെ പൂർണ വിവരങ്ങൾ ലഭിക്കും.

ഭക്ഷണപാനീയങ്ങൾ പൊതു ബസ് യാത്രയിൽ അനുവദനീയമല്ല. ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താൽ 100 ദിർഹം പിഴ അടയ്ക്കേണ്ടി വരും.

ബസ്സിൽ വച്ച് സാധനങ്ങൾ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം. ദുബായ് പോലീസിന്റെ അടിയന്തര ഹോട്ടലൈനുമായി 901ൽ ബന്ധപ്പെടുകയോ ആർടിഎ കോൾ സെന്ററുമായി 800 9090ൽ ബന്ധപ്പെടുകയോ ചെയ്യാം. ബസ്സുകളുടെ മുൻവശത്ത് സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്കാണ് മുൻഗണന. ഈ സീറ്റുകളിൽ മറ്റുള്ളവർ പ്രവേശിക്കുകയോ ഇരിക്കുകയോ ചെയ്താൽ 100 ദിർഹം പിഴ ഈടാക്കും

ഡ്രൈവറോട് സംസാരിക്കരുത്. എന്തെങ്കിലും ചോദ്യങ്ങളോ പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ കോൾ സെന്ററുമായി 8009090 നമ്പറിൽ ബന്ധപ്പെടാം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർമാർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമോ ശല്യമോ ഉണ്ടാക്കിയാൽ 200 ദിർഹമാണ്

 

Categories
International Latest news main-slider top news

വാങ്കഡേയില്‍ ലങ്കാദഹനം !!! 55 റണ്‍സിന് ശ്രീലങ്ക പുറത്ത്

ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തോല്‍വി. ഇന്ന് ഇന്ത്യ നല്‍കിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് പുറത്താകുകയായിരുന്നു.
302 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ നേടിയത്. 12 റണ്‍സ് വീതം നേടിയ ആഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും 14 റണ്‍സ് നേടിയ കസുന്‍ രജിതയും മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്ക സ്കോര്‍ നേടിയത്. അഞ്ച് ലങ്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

19.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി അഞ്ചും മൊഹമ്മദ് സിറാജും മൂന്ന് വിക്കറ്റും നേടി.

Categories
International Latest news main-slider top news

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയിലേക്ക് തടസമില്ലാതെ സേവനമെത്തിക്കല്‍, ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. ഹമാസിനെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

Categories
International Latest news main-slider top news

നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ

നേപ്പാള്‍ ടീമിന് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ ; തങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച്‌ നേപ്പാള്‍ ക്യാപ്റ്റൻ
നേപ്പാള്‍ ടീമിന് 20 ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിച്ച്‌ ഇന്ത്യ. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ നവീൻ ശ്രീവാസ്തവ താരങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറി.നേപ്പാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ചതുര്‍ ബി ചന്ദ്, സെക്രട്ടറി പരസ് ഖട്ക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ സമ്മാനത്തിന് നന്ദി പറഞ്ഞ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി പരസ്, ക്രിക്കറ്റ് മേഖലയിലെ ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെ തുടക്കമാകും ഇന്ത്യയുടെ ഈ ഉപഹാരം കൈമാറലെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിനെ സംബന്ധിച്ച്‌ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം നായകന്റെ ആവശ്യം മറ്റൊന്നായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനൊപ്പം പരിശീലനം നേടാൻ അവസരം ഒരുക്കണമെന്ന് രോഹിത് പൗദല്‍ ആവശ്യപ്പെട്ടു. ഇതിനായി ബിസിസിഐയെ സമീപിക്കണമെന്നുംനേപ്പാളിലെ ഇന്ത്യൻ എംബസി അതില്‍ ഇടപെടണമെന്നും രോഹിത് അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ഏകദിന റാങ്കിംഗില്‍ 15 -ാം സ്ഥാനത്താണ് നേപ്പാള്‍. ടി20 റാങ്കിംഗില്‍ 11-ാം സ്ഥാനത്തും. 2023 ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.

Categories
International Latest news main-slider top news

ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു

ചൈനയുടെ മുന്‍ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. 2013 മുതല്‍ 2023 വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. 2008 മുതല്‍ 2013 വരെ ഉപപ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചു. 2013 മുതലുള്ള പത്തുവര്‍ഷക്കാലം ചൈനയുടെ നേതൃനിരയില്‍ രണ്ടാമനായിരുന്നു. ചൈനയുടെ സാമ്പത്തികരംഗത്ത് നിര്‍ണായകശക്തിയായത് കെചിയാങ്ങിന്റെ കാലത്തായിരുന്നു

Categories
International Latest news main-slider top news

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം.

ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡുമായി ഇൻസ്റ്റാ​ഗ്രാം. മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാ​ഗ്രാമിന്റെ തീരുമാനം. പണം നൽകി ഇൻസ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാൻഡുകളുടേയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം കൊടുക്കാനാണ് പുതിയ തീരുമാനം ഈ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. നിലവിലുള്ള ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയൊരു ഫീഡ് കൂടി ഉൾപ്പെടുത്തുക. ബ്രാൻഡുകളേയും ക്രിയേറ്റർമാരേയും ഒരു പ്രത്യേക വിഭാഗമായി വേർതിരിച്ചു കാണാൻ ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയും.ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കളുടെ മെറ്റ വെരിഫൈഡ് മാസ നിരക്ക് 599 രൂപയാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് 699 രൂപയാണ് നിരക്ക്. മെറ്റയുടെ അധിക സേവനങ്ങളും ചെക്ക് മാർക്കും വെരിഫൈഡ് ഉപഭോക്താക്കൾക്ക് കിട്ടും. പുതിയ ഫീച്ചറിൽ ബ്ലൂ ചെക്ക് മാർക്കുള്ള എല്ലാവരുടേയും പോസ്റ്റുകൾ ഇതിൽ കാണിക്കുമോ എന്ന് വ്യക്തമല്ല.

Back to Top