Categories
International Kerala Latest news main-slider

വ്രതത്തിന്റെ നാളുകൾ തുടങ്ങി: പെരുന്നാൾ ദിനത്തിലേക്ക് മുപ്പതു ദിവസത്തെ വ്രതം നോറ്റ് വിശ്വാസികൾ, റമദാൻ മാസം ആരംഭിച്ചു.

ഈ വര്‍ഷത്തെ റമദാന്‍ മാസം വിവിധ രാജ്യങ്ങളില്‍  ആരംഭിച്ചു. ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ പുണ്യമാസത്തെ വരവേറ്റു വ്രതാരമ്പം കുറിച്ചു. ഓരോ രാജ്യത്തും നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ഓരോ രീതിയിലും ആ രാജ്യത്തെ സംസ്‌കാരത്തിനും അനുസരിച്ചാണെന്നത് പോലെ തന്നെയാണ്, ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലാണ് തുടക്കവും ഒടുക്കവും. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രപ്പിറവിയെ ആശ്രയിച്ചായതിനാല്‍ ഒരു മാസം തുടങ്ങാന്‍ ചന്ദ്രപ്പിറവി ദര്‍ശിക്കണം. ഒന്നുകില്‍ ചന്ദ്രപ്പിറവി ദര്‍ശിക്കുക അല്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ് വ്യവസ്ഥ.

മാർച്ച്‌ ഞായർ 10തിയതി ചന്ദ്രകല ദർശിച്ചതിനാൽ യു എ ഇ, സൗദി അടകുമുള്ള രാജ്യങ്ങൾ തിങ്കൾ മുതൽ നോബ് ആരംഭിക്കുമെന്ന് അറിയിച്ചു. ഒമാനിൽ നാളെ ആയിരിക്കും റമദാൻ വ്രത ആരംഭം.

 

Categories
International Latest news main-slider

നാളെ മുതല്‍ മൂന്ന് ദിവസം യുഎഇയിലുടനീളം കനത്ത മഴയുണ്ടാകും

ദുബായില്‍ അന്തരീക്ഷ താപനില 16 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദാബിയില്‍ 15 ഡിഗ്രി വരെയും താഴും. നാളെ രാത്രി 10 മണിയോടെ ആരംഭിക്കുന്ന ശക്തമായ കാറ്റ് ശനിയാഴ്ചയോടെ കൂടുതല്‍ തീവ്രമാവുകയും ഞായറാഴ്ചയോടെ ക്രമേണ ശാന്തമാവുകയും ചെയ്യും. ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ തീവ്രതകളില്‍ തുടര്‍ച്ചയായി മഴയുണ്ടാവും

നാളെ മുതല്‍ യുഎഇയിലുടനീളം കനത്ത മഴയുണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലോടെ വ്യത്യസ്തമായ തീവ്രതയുള്ള മഴയുണ്ടാവും.

ഈയാഴ്ച യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ ഇടിയും മിന്നലും കനത്ത മഴയും തുടരുകയാണ്. ചൊവ്വാഴ്ച ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഇടിയും മിന്നലും മഴയും ആലിപ്പഴവും ഉണ്ടായിരുന്നു. അല്‍ ഐനിലെ ചിലയിടങ്ങളില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു

Categories
International Latest news main-slider

അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. അബുദാബിയിൽ നടക്കുന്ന മെഗാ ‘അഹ്‌ലൻ മോദി’ പരിപാടിക്ക് 35,000 മുതൽ 40,000 വരെ ആളുകൾ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തി.

700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് . പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

നാളെ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ മോദി മുഖ്യപ്രഭാഷണം നടത്തും. ഉച്ചകോടിയിലെ 3 അതിഥിരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. തുർക്കി, ഖത്തർ എന്നിവയാണ് മറ്റു അതിഥിരാജ്യങ്ങൾ. അന്നു വൈകിട്ട്  ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും. അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിലാണ് അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്

അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്‌ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തിൽ അരങ്ങേറും. 2014ൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്.

Categories
International Latest news main-slider

ദുബായിൽ അടക്കം യുഎഇ മുഴുവൻ ഇന്നും മിന്നലോട് കൂടിയ കനത്ത മഴ , ജാഗ്രത നിർദേശങ്ങളുമായി ദുബായ് പോലീസ്

ദുബായ്: ദുബായ് അടക്കമുള്ള മുഴുവൻ ഗൾഫ് പ്രദേശങ്ങളിലും ഇന്നും മിന്നലോട്  കൂടിയ ഇടിയും ശക്തമായ മഴയും പ്രക്ഷുബ്ധമായ കാലാവസ്ഥയുള്ളത്. വെള്ള കെട്ടുകൾ ഒഴിവാക്കിയും തീരപ്രദേശത്തു പോകാതെയും താഴ്‌വരകൾ, തോടുകൾ, താഴ്ന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക, വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക, അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ദുബായ് പോലീസ് പുറപ്പെടുവിച്ചു.

എമിറേറ്റുകളിൽ യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാജ്യത്തെ പല ഭാഗത്തും ഇടിയും മിന്നലും മഴയും ലഭിച്ചെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചിലയിടത്ത് ചാറ്റൽ മഴ ലഭിച്ചപ്പോൾ ചില ഭാഗങ്ങളിൽ തീവ്രമഴ തന്നെ ലഭിച്ചു.

കാലാവസ്ഥ അപ്രവചനീയമായി തുടരുന്ന സാഹചര്യത്തിൽ പൗരൻമാ‍ർ ജാ​ഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃത‍ർ നിർദേശിച്ചു.

പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ ഇന്ന്  സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് നിർബന്ധമായും ഹാജരാകേണ്ടവരൊഴികെ മറ്റു ജീവനക്കാ‍ർക്കും സർക്കാർ ഏജൻസികളിലുള്ളവ‍ർക്കും വർക്ക് ഫ്രം ഹോം അനുവദിക്കും. ദുബായിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവയിൽ  വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകണമെന്ന് നിർദേശമുണ്ട്

Categories
International Latest news main-slider

റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ട്

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഒരാളെ രക്ഷപ്പെടുത്തി. ഇയാൾ വിമാനത്തിന്റെ പൈലറ്റാണെന്നും അതീവ ഗുരുതരനിലയിലാണെന്നുമാണ് റിപ്പോർട്ട്. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്.

ഹൊക്കൈയ്‌ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍–516 വിമാനത്തില്‍ 379 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തിറക്കി. ആദ്യം വന്ന വിഡിയോകളിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്താണ് തീ കണ്ടത്. ഒരു മണിക്കൂറിനുശേഷം വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. ഹനേഡ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Categories
International Latest news main-slider top news

സാമൂഹികമാധ്യമങ്ങള്‍ ലോക്ക് ചെയ്യും, ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും;വാട്‌സ്ആപ്പില്‍ പുതിയ തട്ടിപ്പ്, ജാഗ്രത

 

ന്യൂഡല്‍ഹി:ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുന്ന മികച്ച മാധ്യമം എന്നനിലയില്‍വാട്‌സ്ആപ്പിന്റെ സ്വീകാര്യത ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. ഇത് അവസരമായി കണ്ട് തട്ടിപ്പുകളുംവര്‍ധിക്കുന്നുണ്ട്. ഇതുവരെ ഒടിപി പങ്കുവെച്ചുള്ളതട്ടിപ്പുകളാണ്കൂടുതലുംകേട്ടിരുന്നത്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെവാര്‍ത്തകളാണ് കൂടുതലായി പുറത്തുവരുന്നത്.

 

വിവിധ സേവനങ്ങള്‍ക്ക് എന്നവ്യാജേനസമീപിക്കുന്നസൈബര്‍തട്ടിപ്പുകാരാണ് സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത് പണം തട്ടുന്നത്. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.ഇതുപ യോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ്നല്‍കിയിരിക്കുകയാണ് അധികൃതര്‍.

 

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വരെ ലോക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാസ് വേര്‍ഡ് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഉപയോക്താവിന് സാമൂഹിക മാധ്യമ അക്കൗണ്ട്ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണ്.

 

സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാര്‍ക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാന്‍ സാധിക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.

 

വാട്‌സ്ആപ്പില്‍ അറിയാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ഒരു വഴി. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക. ആരോടും പാസ് വേര്‍ഡ് വെളിപ്പെടുത്തരുത്. സ്‌ക്രീന്‍ ഷെയര്‍ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ സഹായകമാണ്.

Categories
International Latest news main-slider top news

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാന്‍ ആരംഭിച്ചു

ഇസ്‌റാഈലുമായി ധാരണയായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് ബന്ദികളെ വിട്ടയയ്ക്കാന്‍ ആരംഭിച്ചു.
13 ഇസ്‌റാഈലികളേയും 12 തായ്‌ലന്‍ഡ് പൗരരേയുമാണ് ഹമാസ് വിട്ടയച്ചത്. ബന്ധികളെ മോചിപ്പിച്ചകാര്യം ഈജിപ്ത് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസാണ് സ്ഥിരീകരിച്ചത്. ഇസ്‌റാഈലികളായ ബന്ധികളെ ഗാസയിലെ റെഡ്‌ക്രോസിന് കൈമാറിയെന്ന് ഇസ്‌റാഈലി ടി.വി ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഖത്തറിന്റേയും ഈജിപ്റ്റിന്റേയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രകാരം 150 ഫലസ്തീനിയന്‍ തടവുകാര്‍ക്ക് പകരമായിട്ടാണ് 50 സ്ത്രീകളേയും കുട്ടികളേയും വിട്ടയയ്ക്കാന്‍ ഹമാസ് സമ്മതിച്ചത്.

Categories
International Latest news main-slider

52-ാമത് യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

ദുബായ് : 52-ാമത് യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് അടുത്ത മാസം രണ്ടു മുതൽ നാലു വരെ (ശനി മുതൽ തിങ്കൾ വരെ) രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ശമ്പളത്തോടു കൂടിയ അവധിയാണ് പ്രഖ്യാപിച്ചിട്ടുളളത്. ദേശീയ ദിനം ആഘോഷിക്കാനായി രണ്ടു ദിവസത്തെ അവധിയായിരുന്നു നേരത്തെ അനുവദിച്ചിട്ടുള്ളത്. ദേശീയ ദിനം പ്രമാണിച്ച് സർക്കാർ ഫെഡറൽ ജീവനക്കാർക്ക് വെള്ളിയാഴ്ച ഓൺലൈൻ പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിയിൽ നിർബന്ധമായും പ്രവേശിക്കേണ്ടവർക്ക് ഓൺലൈൻ പ്രവർത്തനം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

Categories
International Latest news main-slider

ഇസ്രയേൽ ഹമാസ് യുദ്ധം : നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

ജറുസലം : ഇസ്രയേൽ – ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ, താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ്, വെടിനിർത്തൽ കരാറിനു വഴിതെളിഞ്ഞത്. ഇതനുസരിച്ച്, 50 ബന്ദികളെ വിട്ടയ്ക്കാൻ ധാരണയായി. ഇതിനായി നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.

ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി. അതേസമയം, യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള 150 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് വിവരം.

ഇവർക്കു പുറമേ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം.

എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും.’’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

Categories
International Latest news main-slider top news

ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

ഏകദിന ക്രിക്കറ്റിന്റെ വിശ്വകിരീടത്തില്‍ മൂന്നാം മുത്തമെന്ന 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്ത് ആസ്ട്രേലിയ കിരീടം റാഞ്ചി.ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കീരീടം ഓസീസ് ഷോക്കേസിലെത്തുന്നത്. വിശ്വം ജയിച്ച്‌ കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകര്‍ത്തത്.

 

തകര്‍പ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണര്‍ ട്രാവിസ് ഹെഡാണ് (137) നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആതിഥേയരുടെ കണ്ണീര്‍ വീഴ്ത്തിയത്. കൂട്ടിന് അര്‍ധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റര്‍ ലബൂഷെയ്നും ഉണ്ടായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43 ഒാവറില്‍ നാല് വിക്കറ്റ് നഷ്ത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്ന്ഓസീസിനെ വിജയത്തിലേക്കി കൈപിടിച്ച്‌ ഉയര്‍ത്തുന്നത്.

 

തകര്‍ച്ചയോടെ തുടങ്ങിയ ഓസീസ്

 

ഇന്ത്യ മുന്നോട്ട് വെച്ച 241 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് 47 റണ്‍സെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ഓപണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണായെത്തിയ മിച്ചല്‍ മാര്‍ഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. തകര്‍പ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തില്‍ ഒരു ഫോറടക്കം ഏഴ് റണ്‍സെടുത്ത വാര്‍ണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തില്‍ അത്രയും റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്ബ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ലബൂഷെയ്നെ കൂട്ടുനിര്‍ത്തി ട്രാവിസ് പതിഞ്ഞ താളത്തില്‍ തുടങ്ങി സംഹാരതാണ്ഡവമാടുകയായിരുന്നു.

 

ബാറ്റിങ്ങില്‍ കൈവിട്ട കളി

 

സ്വന്തം മണ്ണില്‍ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റണ്‍സാണ് നേടിയത്. കെ.എല്‍ രാഹുലും വിരാട് കോഹ്‍ലിയും നേടിയഅര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്കായി ഓപണര്‍മാര്‍ നല്‍കിയത്. 4.2 ഓവറില്‍ 30 റണ്‍സ് നേടിയ രോഹിത്-ഗില്‍ സഖ്യം പൊളിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ഗില്ലിനെ ലോങ് ഓണില്‍ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.

 

എന്നാല്‍, പതിവുപോലെ ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശര്‍മയെ െഗ്ലൻ മാക്സ് വെല്‍ വീഴ്ത്തി. പത്താം ഓവറില്‍ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു31 പന്തില്‍ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റണ്‍സാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയില്‍ പ്രതിസന്ധിയിലായ ടീമിനെ പിന്നീട് വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് പതിയെ കരകയറ്റുകയായിരുന്നു.

 

63 പന്തില്‍ നാല് ഫോറടക്കം 54 റണ്‍സ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീഴ്ത്തിയത്. കമ്മിൻസിന്റെ പന്ത് ബാറ്റില്‍ തട്ടി സ്റ്റമ്ബില്‍ പതിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 പന്തില്‍ 67 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.107 പന്തില്‍ 66 റണ്‍സ് നേടിയ രാഹുല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയാണ് മടങ്ങിയത്. ടീം തകര്‍ച്ചയിലേക്ക് നീങ്ങുമ്ബോള്‍ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തില്‍ ഒറ്റ ഫോറിന്റെ മാത്രം അകമ്ബടിയിലാണ് താരം 50ലെത്തിയത്.

 

22 പന്തില്‍ ഒമ്ബത് റണ്‍സെടുത്ത രവീന്ദ്ര ജദേജയെ ഹേസല്‍വുഡിന്റെ പന്തിലും 10 പന്തില്‍ ആറ് റണ്‍സെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാര്‍ക്കിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോള്‍ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്ബില്‍ കുടുക്കുകയായിരുന്നു. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാര്‍ യാദവിലായിരുന്നു. എന്നാല്‍, 28 പന്തില്‍ ഒരു ഫോറടക്കം 18 റണ്‍സെടുത്ത സൂര്യകുമാറിനെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെകൈയിലെത്തിച്ചു. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുല്‍ദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് ഒമ്ബത് റണ്‍സുമായി പുറത്താകാതെ നിന്നു.

 

ആസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതവും െഗ്ലൻ മാക്സ്വെല്‍, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

Back to Top