Categories
Kasaragod Latest news main-slider

കാസർഗോഡ് ജില്ലയിൽ നിന്നും നാലുപേർ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ.

കാസർകോട്: ഇത്തവണ ജില്ലയിൽ നിന്നും നാലുപേർ സിവിൽ സർവിസ് റാങ്ക് പട്ടികയി ൽ. ഒടയംചാൽ പടിമരുതിലെ അനുഷ ആർ. ചന്ദ്രൻ (791), കാസർകോട് ബീരന്ത്ബയലി ലെ ആർ.കെ. സൂരജ് (843), ഉദുമ വടക്കേപു റത്തെ രാഹുൽ രാഘവൻ (714), നിലേശ്വര ത്തെ കാജൽ രാജു (956) എന്നിവരാണ് ജില്ല യിൽ നിന്നും റാങ്ക് പട്ടികയിൽ ഇടം നേടിയ ത്.

തയ്യൽ തൊഴിലാളിയും കൂലി ത്തൊഴിലാളിയുമടങ്ങുന്ന കുടുംബത്തിൽനി ന്നും തിളക്കമേറിയ വിജയവുമായി ഒടയംചാ ൽ ചെന്തളത്തെ അനുഷ ആർ. ചന്ദ്രൻ. 791-ാം റാങ്ക് നേടിയാണ് അനുഷ സിവിൽ സ ർവിസിന്റെ വഴിയിലേക്കുള്ള യാത്ര തുടങ്ങി മ ലയോരത്തിന് അഭിമാനമായത്. ചെന്തളത്തെ രാമചന്ദ്രന്റെയും വനജയുടെയും മകളാണ്. ബൈജുസ് ആപ്പിലൂടെ അദ്ധ്യാപക ജോലി ചെയ്തു വരുന്നു.

714-ാമത് റാങ്കുമായി ഉദുമ വടക്കുപുറത്തെ ശ്രീരാഗത്തിൽ രാഹുൽ രാഘവൻ സിവിൽ സർവിസിൽ ജില്ലയുടെ അഭിമാനമായി. ഉദുമയിലെ റേഷൻകട ഉടമ എം. രാഘവന്റെയും ഉദുമ ഫാമിലി ഹെൽത്ത് സെന്റർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ചിന്താമണിയുടെയും ഇളയ മകനാണ് രാഹുൽ. ഉദുമ ഗവ. എൽ.പി സ്കൂൾ, ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തുതന്നെ ഒരു സ്വകാര്യ സിവിൽ സർവിസ് കോച്ചിങ് സെന്ററിൽ അധ്യാപകനായാണ് രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്നത് .

ജന്മനാ വലതുകൈ ഇല്ലാതിരു ന്നിട്ടും ഇച്ഛാശക്തി കൈവിടാതെ ഇടതു കൈകൊണ്ട് പരീക്ഷ എഴുതി നീലേശ്വരം പ ള്ളിക്കര കൺമഷി വീട്ടിലെ രാജു – ഷീബ ദമ്പ തികളുടെ മകൾ കാജൽ സിവിൽ സർവിസ് പരീക്ഷയിൽ 956-ാം റാങ്ക് നേടി. കഴിഞ്ഞവർ ഷം ആദ്യമായി എഴുതിയപ്പോൾ 910-ാം റാങ്ക് നേടിയെങ്കിലും റാങ്കിലെ നമ്പർ ചുരുക്കാൻ വീണ്ടും പ്രതീക്ഷ കൈവിടാതെ പരീക്ഷ എഴു തുകയായിരുന്നു. ഇപ്പോൾ ലഖ്നോവിൽ റെ യിൽവേ ഓഫിസർ തസ്‌തികയിൽ പരിശീല നം നടത്തുകയാണ്.

കാസർഗോഡ് ബീരാന്ത് വയൽ സ്വദേശി ആർ. കെ സൂരജ് 843റാങ്ക് നേടിയാണ് സിവിൽ സർവീസിൽ കയറിയത്. കണ്ണൂർ എൻജിനിയർ കോളേജിൽ നിന്നും ബി ടെക് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയായിരിന്നു. കാസർകോട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ചെക്കിങ് ഇൻസ്പെക്‌ടറായി വിരമിച്ച കെ. രാമകൃഷ്ണന്റെയും ആസ്ട്രൽ വാച്ചസ് ജീവനക്കാരിയായിരുന്ന സബിതയുടെയും മ കനാണ്. സഹോദരി ഗീത കാസർകോട് ടൗ ൺ കോഓപറേറ്റിവ് ബാങ്കിൽ ജീവനക്കാരി യാണ്.

Categories
Kasaragod Latest news main-slider

വെള്ളിക്കോത്ത് സ്വദേശി കുപ്പിച്ചി അമ്മ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിച്ചു.111 വയസായിരിന്നു

കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് സ്വദേശിയായ 111 വയസ്സുള്ള കുപ്പിച്ചി അമ്മയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിച്ചത്. ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാൻ ജില്ലാ കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു.

ആദ്യ തിരഞ്ഞെടുപ്പിൻ്റെ വോട്ട് ഓർമ്മയും ഈ മുത്തശ്ശിക്കുണ്ട്. ഇ എം എസ് മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതൽ വെള്ളിക്കോത്ത് സ്കൂളിലായിരുന്നു വോട്ട്.

Categories
Uncategorised

മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്

സംശുദ്ധചിന്തയും കഠിന പ്രവൃത്തിയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ: ദിനേശ് മുങ്ങത്ത്

കാഞ്ഞങ്ങാട്: നല്ല ചിന്തകളും കഠിനാധ്വാനവുമാണ് ഓരോ മനുഷ്യന്റെയും ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന് പ്രശസ്ത മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനുമായ ദിനേശ് മുങ്ങത്ത് അഭിപ്രായപ്പെട്ടു.മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റും മിംടെക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ജീവിത വിജയം ” എന്ന വിഷയത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തെ ക്രമപ്പെടുത്തുക എന്നതാണ് ആദ്യം ശീലിക്കേണ്ടത്.നല്ല ശീലങ്ങൾ ദിനചര്യയുടെ ഭാഗമായാൽ ജീവിതം ഏറ്റവും സുന്ദരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ മഹാകവി എസ് രമേശൻ നായർ സ്മൃതി ട്രസ്റ്റ് ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു.മിംടെക് മാനേജർ രാജി കെ, അഞ്ജലി അജിത്,ദിൽന ബിജേഷ്,വിദ്യ അരയി,അതുൽ കൃഷ്ണ,അമൽ ജയകൃഷ്ണൻ, ജിതിൻ കെ വി ,അബിൻ കെ, മാത്യു സോജൻ എന്നിവർ സംസാരിച്ചു.

Categories
Uncategorised

പൂച്ചക്കാട് തായത്ത് തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയിൽ പെടുന്ന  പൂച്ചക്കാട് തായത്ത് വയനാട്ടുകുലവൻ തറവാട്ടിൽ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ 10.35നും 11.35നും മധ്യേ പടിഞ്ഞാർ ചാമുണ്ഡിഅമ്മയുടെയും ഗുളികൻ തെയ്യത്തിന്റെയും പ്രതിഷ്ഠ കർമങ്ങൾ നടക്കും. വൈകീട്ട് സന്ധ്യാദീപത്തിന് ശേഷം മറൂട്ടും 10ന് തെയ്യംകൂടലും. പുലർച്ചെ പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.

19ന്  11ന് പടിഞ്ഞാർ ചാമുണ്ഡിയും 12ന് വിഷ്ണുമൂർത്തിയും തുടർന്ന് ഗുളികൻ തെയ്യവും അരങ്ങിലെത്തും. 4ന് വിളക്കലരിയോടെ സമാപനം. രണ്ട് ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

Categories
Uncategorised

അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം ആഘോഷ കമ്മിറ്റി രൂപികരണവും പുന:രുദ്ധാരണ സമിതിയുടെ ജനറൽ ബോഡി യോഗവു നടന്നു

പുതിയകണ്ടം:അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്ത് നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങിൻ്റെ പ്രവർത്തനങ്ങളുടെ വിജയത്തിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണവും ദേവസ്ഥാന പുന:രുദ്ധാരണ സമിതിയുടെ ജനറൽ ബോഡി യോഗവും നടന്നു.

പുന:രുദ്ധാരണ സമിതി ചെയർമാൻ വി.വി.ലക്ഷ്മണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അടിയാർകാവിൽ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാചടങ്ങുകളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചു മുന്നോട്ടു പോകാൻ വിപുലമായ ആഘോഷ കമ്മിറ്റിയും രൂപികരിച്ചു.

രക്ഷാധികാരി:കുമാരൻ കോമരം(കല്യാൽ മുച്ചിലോട്ട് സ്ഥാനീകൻ)

സ്വീകരണ കമ്മിറ്റി: വി.വി. ലക്ഷ്മണൻ ( ചെയർമാൻ) രമേശൻ പുതിയകണ്ടം (കൺവീനർ)അരവിന്ദൻ പൊടിക്കളം,

രതീഷ് അതിയാമ്പൂർ(പ്രോഗ്രാം കമ്മിറ്റി ) പി.പത്മിനി ടീച്ചർ (ചെയർപേഴ്സൺ)

ഗിരിജ രാജു. കെ ( കൺവീനർ )

സ്റ്റേജ് ആൻ്റ് ഡെക്കറേഷൻ:

വിനാദൻ കെ.വി.(ചെയർമാൻ)

രതീശൻ ടി.കെ.(കൺവീനർ)

ഭക്ഷണ കമ്മിറ്റി:

അരവിന്ദൻ.എം.വി.(ചെയർമാൻ)

കുഞ്ഞികൃഷ്ണൻ. പി കുമാരൻ കെ.ടി(കൺവീനർമാർ)

സ്ഥാനീക സമിതി:ചന്ദ്രബാബു മേലടുക്കം (ചെയർമാൻ ) ഭരതൻകണ്ടത്തിൽ(കൺവീനർ) ഗ്രീൻ പ്രോട്ടോകോൾ: കൈരളി. പി (ചെയർപേഴ്സൺ)

ശ്യാമള ടി സരോജിനി. പി (കൺവീനർമാർ )

പബ്ലിസിറ്റി: രാജു കരിപ്പാടക്കൻ( ചെയർമാൻ  എന്നീ കമ്മിറ്റികൾ നിലവിൽ വന്നു.

Categories
International Latest news main-slider

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ദുബായ്, അല്‍ ഐൻ, ഫുജൈറ ഉള്‍പ്പെടെ മേഖലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശത്തിലായിരിന്നു.

രണ്ട് ദിവസത്തെ ശക്തമായ മഴക്ക് ശേഷം ഇന്ന് രാവിലെ മേഘം തെളിഞ്ഞു കാണപ്പെട്ടു. അൽ ഖുസ്, ബർഷ, എമിരേറ്റ്സ് റോഡുകൾ, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ദുബായുടെ ഏകദേശം മേഖലകളിലും ദുരിതം ബാധിച്ചു. ആയിരകണക്കിന് വാഹനങ്ങൾ വെള്ളകെട്ടുകളിൽപ്പെട്ടു. പലയിടത്തും വൈദ്യുതി നിലച്ചു. ഷാർജ പൂർണമായി മഴ ദുരിതത്തിൽ പെട്ടു. നൂറ് കണക്കിന് വാഹനങ്ങൾ ട്രാഫിക് ജാമുകളിൽ പെട്ടു. വെള്ളകെട്ടിൽ നിന്നും ട്രാഫിക് ജാമിൽ നിന്നും രക്ഷപ്പെടാൻ നോ എൻട്രി റോഡുകളും യു ടേൺകളും എടുക്കാൻ പോലീസ് നേരിട്ട് നിർദേശങ്ങൾ നൽകി. മെട്രോ റെ‍ഡ് ലൈൻ സർവീസ് മുടങ്ങിയതും പബ്ലിക് ബസ്, ടാക്സി എന്നിവ നിർത്തിയതും കാരണം പലരും പല സ്ഥലങ്ങളിൽ കുടുങ്ങി. പലരും സമാന്തര വഴികൾ കണ്ടെത്തിയും ഇടവഴികളിലൂടെയും തിരിച്ചു താമസസ്ഥലങ്ങളിൽ എത്താൻ ശ്രമിച്ചു. കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി

ഇന്നും ദുബായിൽ വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. സ്കൂളുകൾ തുറന്നില്ല

രാജ്യത്ത് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും പെരുന്നാൾ ആഘോഷത്തിനും സന്ദർശനത്തിനും എത്തിയ ഒട്ടേറെ പേരും ഇന്നലെ യാത്ര ചെയ്യാൻ സാധിക്കാതെ പാതിവഴിയിൽ കുടുങ്ങി. വിമാനത്താവളങ്ങൾ, വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിലാണ് ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകൾ കുടുങ്ങിയത്

ഒമാനിലെ  മുസന്ദം, അല്‍ബുറൈമി, അല്‍ ദാഹിറ, വടക്കൻ ബാത്തിനാ, മസ്ക്കറ്റ്, വടക്കൻ അല്‍-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അല്‍ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴയായിരുന്നു.

ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനില്‍ ഇന്ന് രാവിലെ വരെ കൂടുതല്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഒമാനില്‍ പൊലീസ് ഉള്‍പ്പടെ സംവിധാനങ്ങള്‍ സജ്ജമായി നിരീക്ഷനവും രക്ഷാപ്രവർത്തനങ്ങളും തുടരുന്നു.

ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. സ്കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്.

Categories
Uncategorised

തച്ചങ്ങാട് -പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാന കളിയാട്ടം. കലവറ നിറക്കൽ

തച്ചങ്ങാട് -പൊടിപ്പളം കണ്ടത്തിൽ ശ്രീ രക്‌തേശ്വരി ദേവസ്ഥാന കളിയാട്ട ഭാഗമായി വിഭവ സമൃദ്ധമായ കലവറ നിറയ്ക്കൽ ചടങ്ങ് കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നിന്ന് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് കൂടി നടന്നു

സംഘടക സമിതി ചെയർമാൻ ശിവരാമൻ മേസ്ത്രി നേതൃത്വം നൽകി .

വൈകുന്നേരം ഭണ്ഡാരം എഴുന്നള്ളത്ത് രാത്രി രക്‌തേശ്വരി ദേവിയുടെ തിടങ്ങൽ, കുളിച്ചു തോറ്റം തുടർന്ന് മാതൃസമിതിയുടെ കൈ കൊട്ടി കളി

18 ന് രാവിലെ ദേവിയുടെ പുറപ്പാട് ഉച്ചയ്ക്ക് അന്നദാനം വൈകുന്നേരം വിളക്കിലരിയോട് കൂടി സമാപനം

Categories
Kasaragod Latest news main-slider

നീലേശ്വരം തട്ടാച്ചേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു ഫെസ്റ്റ്

തട്ടാച്ചേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷു ഫെസ്റ്റ് 2024 നീലേശ്വരം ഓയിൽ മിൽ യുവ വ്യവസായ സംരഭകൻ ബിജു ടി ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് സൂരജ് ടിവി ആർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീജേഷ് കൈവേലിക്കാൽ സ്വാഗതവും വിഷ്ണു തട്ടാച്ചേരി നന്ദിയും പറഞ്ഞു.

Categories
Editors Pick Latest news main-slider

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി. 3712 ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികകളിലായി മൊത്തം 3712 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2024 മേയ് 7 വരെ അപേക്ഷിക്കാം.

https://ssc.gov.in/

 

Categories
Uncategorised

ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.ഗോപാലൻ ബാങ്കോട് (പ്രസിഡന്റ്).പ്രഭാകരൻ കെ (ജനറൽ സെക്രട്ടറി)

കാസറഗോഡ് : ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡണ്ടായി ഗോപാലൻ ബാങ്കോട്, വൈസ് പ്രസിഡണ്ടായി ശിവണ്ണാ ബി.ആർ., വാദിരാജ് എതിർത്തോട്, സഞ്ചിവൻ കൊപ്പൽ

ജനറൽ സെക്രട്ടറിയായി പ്രഭാകരൻ കെ., ജോയിന്റ് സെക്രട്ടറിയായി വിജേഷ് കൊപ്പൽ, മീനാക്ഷി മൊഗ്രാൽ പുത്തൂർ, ഉമേഷന്‍ ഹൊന്നമൂല

ട്രഷറർ ശശി അജക്കോട് എന്നിവരെയും തെരെഞ്ഞെടുത്തു.മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിൽ നാസർ ചെർക്കളം നിരീക്ഷകനായിരുന്നു.

ജില്ലാ പ്രസിഡന്റ്‌ രാജു കൃഷ്ണ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി അമീർ പള്ളിയാൻ മുഖ്യ പ്രഭാഷണം നടത്തി.

ദളിത്‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കലാഭവൻ രാജു, ജില്ലാതല സംഘാടകൻ ഒ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Back to Top