രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിർമ്മിച്ച വീടിന്റെ സമർപ്പണം നടന്നു.

രാജപുരം: രാജപുരം സെന്റ് പയസ് ടെൻത് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിർമ്മിച്ച വീടിന്റെ സമർപ്പണം നടന്നു. കോളേജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് ലീലയ്ക്ക് വീടിന്റെ താക്കോൽ കൈമാറി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ലീലയ്ക്ക് സുരക്ഷിതമായ ഒരു തണലൊരുക്കാൻ എൻഎസ്എസ് യൂണിറ്റിന് സാധിച്ചത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജു ജോസഫ് അധ്യക്ഷനായിരുന്നു . വീട് എന്ന ലീലയുടെ ജീവിതകാലത്തെ സ്വപ്നം എൻ എസ് എസ് വഴി നടത്തികൊടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു പ്രിൻസിപ്പാൾ പറഞ്ഞു . മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പാർവതി ഇ, അജോ ജോസ്, മുൻ വോളന്റിയർ സെക്രട്ടറി വിഷ്ണുവത്സൻ, തദ്ദേശ വാസിയും മുൻ നഗരസഭ കൗൺസിലറും ആയിരുന്ന അജയകുമാർ നെല്ലിക്കാട്ട് എന്നിവർ സംസാരിച്ചു. പഠനത്തിനൊപ്പം തന്നെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് താക്കോൽദാനം നിർവ്വഹിച്ചുകൊണ്ട് ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് പറഞ്ഞു.
