തെരഞ്ഞെടുപ്പ് ചൂടിലും ആളിക്കത്തി സമരപന്തൽ


മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ സമരം ശക്തമാവുന്നു
തായന്നൂർ: കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരപന്തൽ ഇലക്ഷൻനാളിലും സജീവം .
ഓരോ ദിനം കഴിയുന്തോറും നാട്ടുകാരുടെ പിന്തുണ യേറിവരുകയാണ്.
മൂന്നാം ദിവസം സത്യാഗ്രഹമനുഷ്ഠിച്ച ജനകീയ സമിതി കൺവീനർ രമേശൻ മലയാറ്റുകരയെ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ കെ ആർ സി തായന്നൂർ ഹാരമണിയിച്ചു. പഞ്ചായത്ത് അംഗം സജിതാ ശ്രീകുമാർ, U തമ്പാൻ നായർ, സതീന്ദ്രൻ ചീരോൽ, എൻ.ബിന്ദു, A V പാർവ്വതി , ബോബൻ ജോസഫ് ചൂരപ്പടവ്, രാധ രാജൻ, കരുണൻ മലയാറ്റുകര, അജേഷ് കെ വി , വി.കെ രാജൻ, ഷിൻസ് ജോർജ്ജ്,മന്യ മാധവൻ, രാജേഷ് തുമ്പക്കുന്ന് എം നാരായണി തുടങ്ങിയവർ സംസാരിച്ചു.
ഏ.വി ചന്ദ്രൻ സ്വാഗതവും ബിജി വർഗ്ഗീസ് നന്ദിയും പറഞ്ഞു
നാലാം ദിവസമായ വെളളിയാഴ്ച പഞ്ചായത്ത് അംഗവും ജനകീയ സമിതി രക്ഷാധികാരിയുമായ സജിതാ ശ്രീകുമാർ സത്യാഗ്രഹം അനുഷ്‌ഠിക്കും
