സത്സംഗം കാഞ്ഞങ്ങാട് നേതൃത്വം നൽകി മാവുങ്കാൽ ശ്രീരാമക്ഷേത്ര സന്നിധിയിൽ നടന്ന പഞ്ചഗ്രന്ഥ പാരായണ യജ്ഞം “പാവനീം – 2026” ആദ്ധ്യാത്മിക മേഖലയിൽ പുതിയൊരു അനുഭവമായി.

Share

സത്സംഗം കാഞ്ഞങ്ങാട് നേതൃത്വം നൽകി മാവുങ്കാൽ ശ്രീരാമക്ഷേത്ര സന്നിധിയിൽ നടന്ന പഞ്ചഗ്രന്ഥ പാരായണ യജ്ഞം “പാവനീം – 2026″
ആദ്ധ്യാത്മിക മേഖലയിൽ പുതിയൊരു അനുഭവമായി.

ഇടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിതാനന്ദ ഭാരതി സ്വാമികൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.

മാവുങ്കാൽ:കോവിഡ് എന്ന മഹാമാരി ലോകം കീഴടക്കിയ സമയത്ത് കാഞ്ഞങ്ങാട്ടുകാരായ ബ്രഹ്മശ്രീ എടമന ഈശ്വരൻ തന്ത്രികൾ,കെ ഹരിഹരൻ നമ്പ്യാർ എന്നിവർ ചേർന്ന് രൂപംകൊടുത്ത നവമാധ്യമ കൂട്ടായ്മയായ സത്സംഗം കാഞ്ഞങ്ങാട്,1731 ദിവസങ്ങൾ പൂർത്തിയാക്കിയ ഏപ്രിൽ അഞ്ചാം തീയതിയാണ് മാവുങ്കാൽ ശ്രീരാമക്ഷേത്ര സന്നിധിയിൽ ഈ മഹാത്തായപരിപാടി ഒരുക്കിയത്.ശ്രീമഹാ ഭാഗവതം,ഭഗവത്ഗീത ശ്രീമന്നാരായണീയം,, സൗന്ദര്യലഹരി, അദ്ധ്യാത്മരാമായണം എന്നീ പഞ്ചഗ്രന്ഥ പാരായണവും തുടർന്ന് 1008 പേരുടെ വിഷ്ണു സഹസ്രനാമ പാരായണവും പരിപാടി യുടെ ഭാഗമായി നടന്നു. സ്വാഗതസംഘം അദ്ധ്യക്ഷൻ പരപ്പ ബാലൻമാസ്റ്ററുടെ അധ്യക്ഷതയിൽ ഇടനീർ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്വാമി വിശ്വാനന്ദ സരസ്വതി( ചിൻമയ മിഷൻ നീലേശ്വരം), സ്വാമി പ്രേമാനന്ദ (ശിവഗിരി മഠം ), സ്വാമി ബ്രഹ്മ സ്വരൂപാനന്ദ പുരി( ശ്രീരാമകൃഷ്ണാശ്രമം കന്യാകുമാരി) ബ്രഹ്മചാരി ധർമ്മ ചൈതന്യ( ശ്രീ ശങ്കര സനാതന പഠന കേന്ദ്രം മൂന്നാംമൈൽ) എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. ഭാഗവത ആചാര്യന്മാരായ ബ്രഹ്മശ്രീ വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി, ബ്രഹ്മശ്രീ ടി.പി. രാധാകൃഷ്ണൻ നമ്പൂതിരി മാസ്റ്റർ, ബ്രഹ്മശ്രീ എ കെ മാധവൻ നമ്പൂതിരിമാസ്റ്റർ, പെരികമന ശ്രീധരൻ നമ്പൂതിരിമാസ്റ്റർ ആദ്ധ്യാത്മിക പ്രഭാഷകരായ കെ എൽ. രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്,കൊപ്പൽ ചന്ദ്രശേഖരൻ മാസ്റ്റർ, ഷാജി കരിപ്പത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സത്സംഗം കാഞ്ഞങ്ങാട് ആധ്യാത്മിക കൂട്ടായ്മയിലൂടെ വളർന്നു വന്ന്‌ വിവിധ ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രാജേശ്വരി അമ്മ കമലാക്ഷി ടീച്ചർ വസുമതി ടീച്ചർ സരസ്വതി അന്തർജ്ജനം നെടുമങ്ങാട്,രമാവതി ടീച്ചർ,കെ.വി. ലക്ഷ്മി മൂലക്കണ്ടം,രുഗ്മിണി ദാമോദരൻ, പത്മവതി ചൂരൽ,
എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.മന്ത്രപുഷ്പം സാധന ക്ലാസ്സിലെ കുഞ്ഞുങ്ങളെ ഭഗവത് ഗീത, സൗന്ദര്യ ലഹരി, വിഷ്ണുസഹസ്രനാ മസ്തോത്രംഎന്നിവ പഠിപ്പിച്ച എടമന ശ്രീധരൻ, ചന്ദ്രശേഖരൻ, സീതാവാര്യർ എന്നിവരെ ആദരിച്ചു.സ്വാഗതസംഘം ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ നിലേശ്വരം സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ സുമ രാഘവൻ നന്ദിയും പറഞ്ഞു.
കുട്ടികളുടെ ആധ്യാത്മിക നവമാധ്യമ കൂട്ടായ്മയായ മന്ത്രപുഷ്പം ഗ്രൂപ്പിലെ അംഗങ്ങളുടെ വിവിധ പരിപാടികളും ആനന്ദാശ്രമം ബാലവിഹാർ അംഗങ്ങളുടെ യോഗാസന പ്രദർശനവും ഉണ്ടായിരുന്നു.
സത് സംഗം കാഞ്ഞ ങ്ങാടിന്റെ നേതൃ നിരയിലുള്ളവരും കമ്മിറ്റി അംഗങ്ങളായ പ്രദീപ്കുമാർ മാവുങ്കാൽ,ശ്രീജിത്ത്‌ ആനന്ദാശ്രമം,രവീന്ദ്രൻ മാവുങ്കാൽ അനന്തൻ ഉദയംകുന്ന്,ദിവാകരൻ നെല്ലിത്തറ,ഗംഗാധരൻ ആനന്ദാശ്രമം,ചന്ദ്രൻ,വേണു,സുധാകരൻ,ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉൾപ്പെട്ട 1500 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

പടം:സത്‌സംഗം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ നടന്ന 1008 പേർ അണിനിരന്ന പഞ്ചഗ്രന്ഥ പാരായണ യജ്ഞം ” പാവനീ -2026 ” എടനീർ മഠാധിപതി ശ്രീ ശ്രീ സച്ചതാനന്ദ ഭാരതി സ്വാമികൾ ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top