നീലേശ്വരം ശ്രീ പള്ളിപ്പുറം തറവാട് കളിയാട്ടം നാളെ മുതൽ

നീലേശ്വരം പള്ളിക്കര ശ്രീ പള്ളിപ്പുറം തറവാട് കളിയാട്ടം നാളെയും ഏപ്രിൽ നാലിനുമായി നടക്കും.
നാളെ വൈകിട്ട് 6. 30 ന് തെയ്യംകൂടൽ, ആറ് മണിക്ക് ദീപാരാധന, ഏഴ് മണിക്ക് തെയ്യം തുടങ്ങൽ. രാത്രി എട്ട് മണി മുതൽ ചാമുണ്ഡി, വിഷ്ണുമൂർത്തി കുളിച്ചു തോറ്റം, അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി പുറപ്പാട്. ഏപ്രിൽ നാലിന് രാവിലെ ഒൻപത് മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. 11 മണിക്ക് പാടാർക്കുളങ്ങര ഭഗവതി, ധർമദൈവം ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 12 മണിക്ക് വിഷ്ണുമൂർത്തി, ഒരു മണിക്ക് തുലാഭാരം, തുടർന്ന് അന്നദാനം. വൈകിട്ട് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.
