കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെളളാട്ട മഹോൽസവങ്ങൾക്ക് ഭക്തിയുടെ നിറവിൽ തുടക്കം സർവൈശ്വര്യ വിളക്കു പൂജ നടന്നു.


മാവുങ്കാൽ: മുത്തപ്പ ചൈതന്യം കുടികൊളളുന്ന കല്യാണം ശ്രീ മുത്തപ്പൻ മടപ്പുരയിൽ 3 ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന തിരുവപ്പന വെളളാട്ട മഹോൽസവത്തിൽ ഭക്തി സാന്ദ്രമായ തുടക്കം.
ഇന്നലെ രാവിലെ 4 മണിക്ക് പുതുമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മീകത്വത്തിൽ ഗണപതി ഹോമവും പ്രതിഷ്ഠാദിന ചടങ്ങുകളും,
പയംകുറ്റിയും നടന്നു.
വൈകുന്നേരം 6 മണിക്ക് തുളസീവനം രോഹിണി അന്തർജനത്തിന്റെ നേതൃത്വത്തിൽ സർവൈശ്വര്യ വിളക്ക് പൂജ മുടപ്പുര മുറ്റത്ത് നടന്നു.മാതൃസമിതിയും അമ്മമാരും കുട്ടികളും പങ്കാളികളായി. പ്രസാദ വിതരണവും നടന്നു.
വൈകീട്ട് 8 മണിക്ക് നാട്ടിലെ കലാകാരൻമാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ വെച്ച് മഠപ്പുരയുടെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച ഭാസ്കരൻ അത്തിക്കോത്ത്,വടക്കേകര ബാലൻ, മടപ്പരയിലേക്ക് കുഴൽക്കിണർ നിർമ്മിക്കാൻ സൗജന്യമായി സ്ഥലം അനുവദിച്ച സതീശൻ മുത്തപ്പൻ തറ എന്നിവരെ എം.ബാലകൃഷ്ണൻ (പ്രസിഡണ്ട് മടപ്പുര ) വേണുഗോപാലൻ കല്യാണം( രക്ഷാധികാരി) പ്രദീപ്കുമാർ (മടപ്പുര, സെക്രട്ടറി ) എം.പി.സുധാകരൻ (ട്രഷറർ}
എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
ഇന്ന് വൈകീട്ട് 4 മണിക്ക് ദൈവത്തെ മലയിറക്കൽ.
5 മണിക്ക് വാദ്യമേളം
7 വെള്ളാട്ടം.
തുടർന്ന് 8 മണിമുതൽ 9 മണിവരെ പ്രസാദ വിതരണം ( എം സി കൃഷ്ണന്റെ സ്മരയ്ക്ക് മക്കൾ സ്പോൺസർ ചെയ്യുന്നത്.
തുടർന്ന് സസ്യാവേല,കളിക്കപ്പാട്ട്, മടയന്റെ അന്തിവേല,കലശം എഴുന്നള്ളിക്കൽ,വെളളകെട്ടൽ എന്നീ ചടങ്ങുകൾ നടക്കും.
നാളെ വെളുപ്പിന് 5 മണിക്ക് തിരുവപ്പന പുറപ്പാട്.
ഉച്ചയ്ക്ക് 12 മണിമുതൽ മഠപ്പുരയിലെത്തുന്ന എല്ലാ വിശ്വാസികൾക്കും അന്നദാനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ദൈവത്തെ മലകയറ്റൽ ചടങ്ങോടു കൂടി 3 ദിവസങ്ങളിലായി നടക്കുന്ന പ്രിതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടം സമാപിക്കും.
പടം:കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തോടനുബന്ധിച്ച് തുളസീവനം രോഹിണി അന്തർജനത്തിന്റെ നേതൃത്വത്തിൽ നടന്ന സർവെശ്വര്യ വിളക്ക് പൂജ.
