വിരമിച്ച ജവാൻ മാർ നാലര പതിറ്റാണ്ടിനു ശേഷം ഒത്തുകൂടി

Share

കാഞ്ഞങ്ങാട് – രാജ്യസേവനത്തിനായി 1981 മാർച്ച് ആറാം തീയ്യതി ഒരുമിച്ച് എൻറോൾ ചെയ്ത കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അന്നത്തെ യുവാക്കൾ 45 വർഷത്തിന് ശേഷം നീലേശ്വരം അച്ചാംതുരത്തി ഫാൽക്കൺ ക്രൂയിസ് ഹൗസ് ബോട്ടിൽ ഒത്തുചേർന്നു.
ബി എസ് എഫ് ൽ സർവ്വീസ് ചെയ്ത കാലങ്ങളിൽ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ യു. ചന്ദ്രൻ പയ്യന്നൂർ, അസിസ്റ്റൻഡ് കമാൻഡർ മാത്യു അബ്രഹാം എന്നിവരടക്കം 20 വർഷം മുതൽ 40 വർഷം വരെ രാജ്യസേവനം ചെയ്തവരാണ് ഒത്തുകൂടിയത്. കെ.വി.മാത്യു, യു. ചന്ദ്രൻ , ഭാസ്കരൻ കോഴിക്കോട്, എന്നിവർ സംസാരിച്ചു. തുടർന്ന് ഹൗസ് ബോട്ടിൽ വെച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കലാപരിപാടികളും അരങ്ങേറി.

Recent News

Back to Top