കഫേ ഡി ബേക്കൽ നാടിന് സമർപ്പിച്ചു. വിനോദസഞ്ചാര,പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.മുഹമ്മദ് റിയാസ് ഓൺലൈനായി ഉൽഘാടനം നിർവ്വഹിച്ചു

Share

.

ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ച ഉദുമ എം എൽ എ സി.എച്ച് കുഞ്ഞമ്പു നാട മുറിച്ച് കഫേ ഡി ബേക്കലിന്റെ പ്രവേശനകവാടം തുറന്നു കൊടുത്തു.

പളളിക്കര: ബേക്കൽ കോട്ട റോഡരികിൾ പുതുതായി പ്രവർത്തനം ആരംഭിച്ച “കഫേ ഡി ബേക്കൽ ” വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.ചടങ്ങിൽ ബിആർഡിസി എം ഡി ഷിജിൻ.പി സ്വാഗതം പറഞ്ഞു.ഉദുമ എം എൽ എ സിഎച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു,ചടങ്ങിൽ,ഷാലു മാത്യു,ഡയറക്ടർ, ബി ആർ ഡി.സി വിശിഷ്ടാതിഥിയായി. സംരംഭകനായ അഡ്വ. രാജ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.മുഹമ്മദ് ഹനീഫ കുന്നിൽ,ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം വകുപ്പ് എം.എ.നസീബ് ഡി ടി പി സി സെക്രട്ടറി കാസറഗോഡ്,കെ.ജിജേഷ് കുമാർ കൺസർവേഷൻ അസിസ്‌റ്റ‌ൻ്റ് ബേക്കൽ ഫോർട്ട്,പി.വി.ഷാജു, ഹക്കീം കുന്നിൽ, എം എ ലത്തീഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠ‌ൻ എന്നിവർ സംസാരിച്ചു.അഡ്വ. ബാലകൃഷ്‌ണൻ നന്ദി പറഞ്ഞു.

പടം:ബേക്കൽ കോട്ട റോഡിൽ പുതുതായി ആരംഭിച്ച കഫേ ഡി ബേക്കലിന്റെ പ്രവേശന കവാടം സി.എച്ച് കുഞ്ഞമ്പു എം എൽ എ നാട മുറിച്ച് തുറന്നു കൊടുക്കുന്നു.

Recent News

Back to Top