കോയാപള്ളി ഹിഫ്ള് കോളേജിൽ ആദ്യ ബാച്ചിലെ 15 പേർ ഖുർആൻ മനപാഠമാക്കി പ്രിൻസിപ്പളിനും വിദ്യാർത്ഥികൾക്കും അനുമോധനം

കാഞ്ഞങ്ങാട് :അതിഞ്ഞാൽ കോയാപ്പള്ളി JSB തൗഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മുഴുവനും മനഃപാഠമാക്കിയ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്യാർത്ഥികൾ പഠനം പുറത്തിയാക്കി , കോളേജ് പ്രിൻസിപ്പളിനും വിദ്യാർത്ഥികൾക്കും ഹന്ന സ്ഗ്രൂപ്പ് ഥാപകൻ മുഹമ്മദ് ഹാജി മെമ്മോറിയൽ പുരസ്കാരം വിതരണം ചെയ്തു . കെ എം മുഹമ്മദ് ആഷിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗo കോയാപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു . .പ്രിൻസിപ്പൽ സവാദ് ബാഖവിക്ക് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി ആദ്യ ഉപഹാരം നൽകി. തുടർന്ന് 15 വിദ്യാർത്ഥികൾ ഉപഹാരം സ്വീകരിച്ചു. കോയാപ്പള്ളി പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി , മാധ്യമപ്രവർത്തകൻ മുഹമ്മദ് അസ്ലം , ഹാഫിള് സവാദ് ബാഖവി, ബദ്റുദ്ദീൻ സൺലൈറ്റ് , ഷബീർ ഹസ്സൻ , സി കെ നാസർ , നസീർ ചേരൂർ , ഹമീദ് പൂച്ചക്കാട്, മജീദ് പൂച്ചക്കാട്, റൈട്ടർ മൂസ ചിത്താരി , റാഷിദ് ചിത്താരി , അബ്ദുറഹ്മാൻ മുസ്‌ല്യർ, തസ്‌ലീം ബടക്കൻ , മൊയ്തീൻ കല്ലട്ര , ജലീൽ കോട്ടക്കുളം , മുഹമ്മദ് സൺലൈറ്റ്, തുടങ്ങിയവർ സംസാരിച്ചു കെ എം അഹ്മദ് അഷ്റഫ് ഹന്ന സ്വാഗതവും സൺലൈറ്റ് മൊയ്തു നന്ദിയും പറഞ്ഞു.
പടം :കോയാപള്ളി ഹിഫ്ള് കോളേജിൽ വിശുദ്ധ ഖുർആൻ മണപാഠമാക്കിയ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പളിനും മുഹമ്മദ് സൺലൈറ് പുരസ്‌കാരം നൽകുന്നു
