ഹിന്ദു ഏകതാ സമ്മേളനം മാവുങ്കാൽ രാംദാസ് നഗറിൽ ആനന്ദാശ്രമം മുക്താനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്തു / ആർഷഭാരത സംസ്കാരമാണ് ഭാരതത്തിൻ്റെ ഏകതാമന്ത്രം:പി. ഗോപാലൻകുട്ടി മാസ്റ്റർ


ഭാരതത്തിൻ്റെ ഏകത കുടുംബ വ്യവസ്ഥയിലാണ് നിലനിൽക്കുന്നത്. ഇന്ന് ഇതിൻ്റെ മൂല്യം നഷ്ടപ്പെടുത്തുവാൻ രാഷ്ട്ര വിരുദ്ധ ശക്തികൾ ശ്രമിക്കുന്നു. ഭാരതത്തെ അഖണ്ഡമായി നിലനിർത്തുവാനുള്ള മൂലമന്ത്രമാണ് വന്ദേ മാതരവും, രാഷ്ട്രഗീതമെന്നും അദ്ദേഹം സൂചിപ്പിച്ചു. അജാനൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാവുങ്കാൽ രാംദാസ് നഗറിൽ സംഘടിപ്പിച്ചു. പൂജനീയ ആനന്ദാശ്രമം മുക്താനന്ദ സ്വാമിജി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ എം.ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കുമാരൻ വല്യച്ഛൻ കിഴക്കും കര മുച്ചിലോട്ട്, വേണുഗോപാലൻ നമ്പ്യാർ, രാജൻ കുറുംബ ഭഗവതി ക്ഷേത്രം , ഹരിചന്ദ്രൻ പുതിയ കണ്ടം, എം.എം.നാരായണൻ ഗുരുക്കൾ, അടിയാർ കാവ് കാരണവർ ചന്ദ്രബാബു, സുമ രാഘവൻ എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി വർക്കിംങ് ചെയർമാൻ പി.ഗണേശൻ സ്വാഗതവും, രാജീവൻ പടിഞ്ഞാറെക്കര നന്ദിയും പറഞ്ഞു. തുടർന്ന് നിലേശ്വരം ശിവഗംഗ ഭജൻസിന്റെ ഭജൻസും , വിവിധ കലാപരിപാടികളും അരങ്ങേറി.

