ആറങ്ങാടിയുള്‍പ്പെടെ 6 പ്രാദേശിക മഹല്ലുകളുടെ കേന്ദ്ര കൂട്ടായ്മയായ അര്‍റഹ്മ സെന്റര്‍ റമദാന്‍ മാസത്തില്‍ നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Share

അര്‍റഹ്മ റിലീഫ് തുടങ്ങി

ആറങ്ങാടി: ആറങ്ങാടിയുള്‍പ്പെടെ 6 പ്രാദേശിക മഹല്ലുകളുടെ കേന്ദ്ര കൂട്ടായ്മയായ അര്‍റഹ്മ സെന്റര്‍ റമദാന്‍ മാസത്തില്‍ നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 6 മഹല്ലുകളിലെയും നൂറില്‍പ്പരം കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വൈസ് ചെയര്‍മാനും കൂളിയങ്കാല്‍ മുസ്‌ലീം ജമാഅത്ത് ട്രഷററുമായ ടി ഖാദര്‍ ഹാജിക്ക് കൈമാറി സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
അല്‍ അമീന്‍ അസ്ഹരി റമദാന്‍ സന്ദേശം നല്‍കി. ജന. കണ്‍വീനര്‍ എ കെ മുഹമ്മദ്, ട്രഷറര്‍ എം കെ അബ്ദുള്‍ റഷീദ് ഹാജി, ഭാരവാഹികളായ ടി അബൂബക്കര്‍ ഹാജി, ടി റംസാന്‍, മുത്തലീബ് കൂളിയങ്കാല്‍, സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, സി അബ്ദുല്ല ഹാജി, ടി അബ്ദുല്‍ അസീസ്, ടി മുഹമ്മദ് കുഞ്ഞി, റഷീദ് തോയമ്മല്‍, എം കെ അഷ്‌റഫ് കോട്ടക്കുന്ന്, ഇബ്രാഹിം പള്ളിക്കര, കെ കെ സിറാജ്, പി വി എം കുട്ടി ഹാജി, ജലീല്‍ കാര്‍ത്തിക, ടി അന്തുമാന്‍, എം കെ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

Recent News

Back to Top