നീലേശ്വരം പള്ളിക്കര കാണികുളം ശ്രീ നിട്ടടുക്കം തറവാട് പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഇന്ന് (01-03-2026 ഞായർ) മുതൽ

നീലേശ്വരം പള്ളിക്കര കാണികുളം ശ്രീ നിട്ടടുക്കം തറവാട് പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
തറവാട് തന്ത്രി പുതുമന ഇല്ലത്ത് ശ്രീനാഥ് നമ്പൂതിരിയുടെ കാർമികത്വത്തിൽ മാർച്ച് ഒന്നിനാണ് പ്രതിഷ്ഠാദിനാഘോഷം. രാവിലെ ആറ് മണിക്ക് ഗണപതിഹോമവും കൊട്ടിലകത്ത് പൂജയും. വൈകിട്ട് തെയ്യംകൂടൽ. ആറ് മണിക്ക് ദീപാരാധന. ഏഴ് മണിക്ക് നീലേശ്വരം കൂട്ടക്കഴകം ശ്രീവിഷ്ണുമൂർത്തി ദേവസ്ഥാനം, കേണമംഗലംകഴകം ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ കാർമികത്വത്തിൽ തുടങ്ങൽ. രാത്രി എട്ട് മണി മുതൽ വിഷ്ണുമൂർത്തി, രക്തചാമുൺി, പാടാർക്കുളങ്ങര ഭവവതി തെയ്യക്കോലങ്ങളുടെ കുളിച്ചുതോറ്റങ്ങൾ, തുടർന്ന് അഞ്ചണങ്ങുംഭൂതം, ചെറിയ ഭവഗവതി പുറപ്പാട്, രാത്രി ഒൻപത് മണിക്ക് അന്നദാനം. മാർച്ച് രണ്ട് തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് രക്തചാമുണ്ഡി, 10 മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതി, 11 ന് ധർമദൈവം പാടാർക്കുളങ്ങര ഭവവതി, 12 ന് വിഷ്ണുമൂർത്തി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുലാഭാരം, തുടർന്ന് അന്നദാനം. വൈകിട്ട് ആറ് മണിക്ക് വിളക്കിലരിയോടു കൂടി കളിയാട്ടമഹോത്സവം സമാപിക്കും.
