പിണറായി കാലം, തീ വില കാലം വിലകയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടുമ്പോൾ പി ആർ വർക്ക് കൊണ്ട് കേരളത്തിൽ പിണറായിക്ക് തുടർ ഭരണം ലഭിക്കില്ലെന്ന് – രാജ്മോഹൻ ഉണ്ണിത്താൻ


കാഞ്ഞങ്ങാട്:
വിലകയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടി ജീവികുമ്പോൾ പി.ആർ വർക്ക് കൊണ്ട് തുടർ ഭരണം നേടാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമെന്ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ അധ്യ ക്ഷയായ പരിപാടി ജില്ലാ സെക്രട്ടറി കമ്മാടത്തു സ്വാഗതവും പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ശ്രീമതി ഗീത കൃഷ്ണൻ, ശ്രീ p v സുരേഷ്, ശ്രീമതി ധന്യ സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്റ് ശ്രീ ഉമേശൻ ബേളൂർ, കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ p v ചന്ദ്രശേഖരൻ, മത്സ്യ തൊഴിലാളി ജില്ലാ പ്രസിഡന്റ് ശ്രീമതി KK ബാബു, അനിൽ വാഴുന്നോറടി, KP ബാലകൃഷ്ണൻ, പദ്മരാജൻ ഐങ്കോത്ത്,സുകുമാരി ശ്രീധരൻ, ബിൻസി ജെയിൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിബിൻ ഉപ്പിലികൈ, ശരത്ത് മര ക്കാപ്പ്,എം. സുമതി എന്നിവർ ഐക്യ ധാർഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു.
