ബല്ലാ ക്കടപ്പുറം എം സി ബി എം എ എൽ പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു

ആരോഗ്യ ബോധവൽക്കരണ ക്ലാസ്.
കാഞ്ഞങ്ങാട്: ബല്ലാ ക്കടപ്പുറം എം സി ബി എം എ എൽ പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും പരിശോധനയും സംഘടിപ്പിച്ചു. അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകരായ ശ്രീമതി രതി,ആൻ മരിയ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് കെ ശോഭ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഇർഫാദ്, അധ്യാപകരായ രേഷ്മ, വിജി ഗ്രീഷ്മ,മധുരിമ,ശാരി എന്നിവർ നേതൃത്വം നൽകി. സനേഷ് ടിവി സ്വാഗതവും ഷീബ സി എച്ച് നന്ദിയും പറഞ്ഞു.
