വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനിലിന് ജെ.ഇ.ഇയിൽ മിന്നും വിജയം

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനിലിന് ജെ.ഇ.ഇയിൽ മിന്നും വിജയം.
ജെഇഇ മെയിൻ സെഷൻ ഒന്നിൽ 99. 65 എൻടിഎ സ്കോറോടെയാണ് സാരംഗിന്റെ നേട്ടം. അവന്തി ഫെല്ലോസ് സ്കോളർഷിപ്പോടെ കോട്ടയം നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു പഠനം നടത്തുന്നത്. കേരള വിഷൻ ഓപ്പറേറ്റർ വെള്ളിക്കോത്തെ കെ.സുനിൽകുമാറിന്റെയും പെരിയ വില്ലേജ് ഓഫീസ് ജീവനക്കാരി
കെ.സജിതയുടെയും മകനാണ്.
