കുംഭ മാസ പ്രൗഢിയിൽ സത്‌സംഗം മാവുങ്കാൽ നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന് ഉജ്വല തുടക്കം

Share

ബ്രഹ്മശ്രീ ഇടമന ഈശ്വരൻ ത്രന്ത്രി ദീപ പ്രജ്വലനം നടത്തി.

മാവുങ്കാൽ:സത്‌സംഗം കാഞ്ഞങ്ങാടന്റെ ഉപസമിതി സത്‌സംഗം മാവുങ്കാൽ ഒരു വർഷക്കാലം നടത്തുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രിതിമാസ പരിപാടികൾക്ക് തുടക്കമായി.
മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ നടക്കുന്ന വിവിധങ്ങളായ പരിപാടികൾക്ക് തുടക്കം കുറിച്ച് ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രി ദീപ പ്രജ്വലനം നടത്തി ചടങ്ങുകൾക്ക് കാർമ്മീകത്വം വഹിച്ചു.
തുടർന്ന് സത്‌സംഗം അംഗങ്ങൾ ഭാഗവതത്തിന്റെ അദ്ധ്യായങ്ങൾ വായിച്ചു സമർപ്പിച്ചു..
ഭാഗവതാചാര്യൻ ബ്രഹ്മശ്രീ മാടമന ശങ്കരൻ നമ്പൂതി മാസ്റ്റർ പ്രഭാഷണം നടത്തി.
തുടർന്ന് സത്‌സംഗം കുടുംബാംഗങ്ങൾ പ്രഭാഷകനൊപ്പം ചേർന്ന് വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു.

പി.പി.രാധിക ടീച്ചർ,സുമ രാഘവൻ,സീതാ വാര്യർ,ഹരിഹരൻ നമ്പ്യാർ,എ.പി.ബാലകൃഷ്‌ണൻ എമ്പ്രാന്തിരി, കെ.പി.കരുണാകരൻ,ചന്ദ്രശേഖരൻ തൈക്കടപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പടം:മാവുങ്കാൽ സത്‌സംഗം ഒരു വർഷാക്കാലം നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാരണ സത്രത്തിന്റെ
പ്രതിമാസ പരിപാടികൾക്ക് തുടക്കം കുറിച്ച് മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ ബ്രഹ്മശ്രീ ഇടമന ഈശ്വരൻ തന്ത്രി ദീപ പ്രജ്വലനം നടത്തുന്നു.

Recent News

Back to Top