വെളുത്തേടത്ത് നായർ സമുദായത്തെ സമ്പൂർണ്ണ ഒ.ഇ.സിയിൽ ഉൾപ്പെടുത്തുക: കേരള വെളുത്തേടത്ത് നായർ സമാജം കാസർഗോഡ് ജില്ല വനിതാ സംഗമവും അനുമോദന സദസും നടന്നു.

Share

മാവുങ്കാൽ:വെളുത്തേടത്ത് നായർ സമുദായത്തെ സമ്പൂർണ്ണ ഒ.ഇ.സിൽ ഉൾപ്പെടുത്തണമെന്നും,സമുദായത്തെ പൂർണ്ണമായും ക്രിമിലയർ പരിധിയിൽ നിന്നും ഒഴിവാക്കുക,ദേവസ്വം ബോർഡുകളിൽ ഉദ്യോഗ സംവരണവും ഭരണ പ്രാതിനിധ്യവും നൽകുക തുടങ്ങിയ നിരവധി പ്രമേയങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ട് കേരള വെളുത്തേടത്ത് നായർ സമാജം (കെ വി എൻ എസ് ) കാസർഗോഡ് ജില്ലാ വനിതാ സംഗമവും അനുമോദന സദസും വിവിധങ്ങളായ കലാപരിപാടികളും നടന്നു.
മാവുങ്കാൽ വ്യാപാര ഭവനിൽ നടന്ന സംഗമം കെ വി എൻ എസ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ്.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
വനിതാ സമാജം ജില്ലാ പ്രസിഡണ്ട് ഓമന ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.
ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങളായ ബി.ഉഷ (കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) സി.വി.ശ്രീധരൻ (ബളാൽ പഞ്ചായത്ത് മെമ്പർ) എന്നിവരെ കെ വി എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ ഉപഹാരം നൽകി അനുമോദിച്ചു.
സംസാന നേതാക്കളെയും ചടങ്ങിൽ ആദരിച്ചു.
കെ വി എൻ എസ് സംസ്ഥാന വനിതാ സെക്രട്ടറി ദീപ്തി സജീവ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി കെ.ബി. ശ്രീധരൻ,ജില്ല പ്രസിഡണ്ട് രാമകൃഷ്ണൻ നീലേശ്വരം,ജില്ല രക്ഷാധികാരി കൃഷ്ണൻ മാസ്റ്റർ,ജില്ല സെക്രട്ടറി വി.രാധാകൃഷ്ണൻ കാനത്തൂർ, ജില്ല ട്രഷറർ സി.വി.ശ്രീധരൻ,സംസ്ഥാന കമ്മിറ്റി അംഗം മിനി രാജഗോപാൽ,വനിതാ സമാജം ജില്ല വൈസ് പ്രസിഡണ്ട് ബിന്ദു അനിരുദ്ധൻ,എന്നിവർ സംസാരിച്ചു.
വനിതാ സമാജം ജില്ലാ സെക്രട്ടറി സുജാത രാജീവൻ സ്വാഗതവും,ജില്ലാ ട്രഷറർ വീണ പ്രേമരാജ് നന്ദിയും പറഞ്ഞു.
തുടർന്ന് രംഗപൂജ,ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്,തിരുവാതിര തുടങ്ങി വിവിധയിനം കലാപരിപാടികളും അരങ്ങേറി.

പടം:കേരള വെളുത്തേടത്ത് നായർ സമാജം കാസർഗോഡ് ജില്ല വനിതാസംഗമവും അനുമോദന സദസും കെ വി എൻ എ സ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ്.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top