പാക്കം കരുവാക്കോട് വള്ളിയോട്ട് കാവ് ഭഗവതിക്ഷേത്ര എക്സിക്യൂട്ടീവ് യോഗം ചേർന്നു

Share

പാക്കം കരുവാക്കോട് വള്ളിയോട്ട് കാവ് ശ്രീഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനം മെയ്‌ 1, 2 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. കാവിന്റെ പവിത്രതയും ജൈവ വൈവിധ്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് ആഘോഷം നടത്താനും ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായി.

ഞായറാഴ്ച രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ പുതുതായി നിർമ്മിക്കുന്ന പടിപ്പുരയുടെ ധനസമാഹരണ പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ നറുക്കെടുപ്പ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റി പ്രസിഡണ്ടായ കുഞ്ചമ്പു മാസ്റ്റർ, നിലവിലെ പ്രസിഡണ്ടായ പത്മനാഭൻ ശ്രീലകം എന്നിവരിൽ നിന്ന് നറുക്കെടുപ്പ് കാർഡ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ നാരായണൻ വീണ സ്വാഗതവും കണ്ണൻ പാലത്തിങ്കാൽ നന്ദിയും അറിയിച്ചു.മാതൃ സമിതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട്, സെക്രട്ടറി ശോഭ വേണു, ഭാസ്കരൻ,മഹേഷ്‌, രഞ്ജിത്ത്, സുരേഷ് tv ബാലകൃഷ്ണൻ, ബാലകൃഷ്ണൻ മിത്തൽ വീട്,ആലമി, ബിന്ദു ബാലൻ

Recent News

Back to Top