റെയ്ഞ്ച് ഭേരി സമ്മേളനവും യു.എം ഉസ്താദ് അനുസ്മരണവും നടന്നു

Share

അജാനൂർ: ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം റെയിഞ്ചുകളിൽ നടക്കുന്ന റെയ്ഞ്ച് ഭേരി അജാനൂർ റെയ്ഞ്ച് തല സമ്മേളനവും സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ ആയിരുന്ന യു എം ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും കൊളവയൽ ദാറുൽ ഉലൂം മദ്റസയിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് അബ്ദുള്ള അൽ ഹസനി ഉദ്ഘാടനം ചെയ്തു
റെയ്ഞ്ച് പ്രസിഡണ്ട് ടിപി അലി ഫൈസി അധ്യക്ഷനായി
റെയ്ഞ്ച് ജനറൽ സെക്രട്ടറി അഷ്റഫ് ദാരിമി പള്ളങ്കോട് ആമുഖഭാഷണം നടത്തി
ഉസ്താദ് ഖലീലുറഹ്മാൻ കാശിഫി പ്രമേയ പ്രഭാഷണം
യാസർ ഹുസൈൻ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി
ആരിഫ് അഹ്മദ് ഫൈസി അബ്ദുറഹ്മാൻ ദാരിമി ജുനൈദ് റഹ്മാനി സ്വാലിഹ് ദാരിമി അബ്ദുൽ റഊഫ് അഷ്റഫി അബ്ബാസ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു

പടം:അജാനൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച റെയ്ഞ്ച് ഭേരി ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് അൽ ഹസനി ഉദ്ഘാടനം ചെയ്യുന്നു.

Recent News

Back to Top