ഹൈവേ വികസനം മാവുങ്കാൽ വ്യാപാരികളുടെ പ്രതിഷേധം, മേഘ കൺസ്ട്രഷൻ കമ്പനി യോഗം ചേർന്നു.

മാവുങ്കാൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ്, ഭാരതീയ വ്യാപാരി വ്യവസായ് സംഘ് മാവുങ്കാൽ യൂണിറ്റ് കർമ്മ സമിതി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മേഘ കമ്പനി അധികൃതർ മാവുങ്കാൽ വ്യാപാര ഭവനിൽ യോഗം ചേർന്നു. വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളായ ഓവ് ചാൽ, സർവീസ് റോഡ് പ്രവൃത്തികൾ എത്രയും പെട്ടെന്ന് തീർത്ത് കൊടുക്കാം എന്ന് ഉറപ്പ് നൽകി. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.കെ. ഉണ്ണികൃഷ്ണൻ , ജന: സെകട്ടറി ജുഗേഷ് മാവുങ്കാൽ , വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാവുങ്കാൽ , കർമ്മ സമിതി അംഗങ്ങളായ വേലായുധൻ കൊടവലം, പ്രദീപ് മാവുങ്കാൽ , പ്രസാദ് മിഥില ,
ഭാരതീയ വ്യാപാരി വ്യവസായ സംഘ് ഭാരവാഹികളായ ഗുരുദത്ത് റാവു, അനന്ദൻ പി.കെ, അശോകൻ കാഞ്ഞങ്ങാട്, വസന്തകുമാർ മധുരംമ്പാടി, പഞ്ചായത്ത് 12ാം വാർഡ് മെമ്പർ കാർത്ത്യായണി പി.കെ, മേഘ കമ്പനി എഞ്ചിനിയർമാരായ സായികുമാർ , മാധവൻ, നരേഷ്, വിപിൻ എന്നിവർ സംബന്ധിച്ചു.
