ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘം 58- മത് ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം നടന്നു.

കാസർഗോഡ് :ശ്രീ പുഷ്പകബ്രാഹ്മണ സേവാ സംഘം 2026 ൽ കാസർഗോഡ് വച്ചു നടക്കുന്ന 58- മത് ദേശീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കാസർഗോഡ് ഉഡുപ്പി ഗാർഡൻ മധുര ഹാളിൽ വച്ചു ചേർന്നു. ഭുവനേശ്വരി നാരായണൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് നാരായണൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് *LP വിശ്വനാഥൻ* ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ദേശീയ സമ്മേളനം വൻ വിജയം ആകുമെന്നും കേന്ദ്ര പ്രസിഡന്റ് അഭിപ്രായപ്പെട്ടു, തുടർന്ന് കേന്ദ്ര വൈസ് പ്രസിഡന്റ് സുധീർ നമ്പീശൻ, ജനറൽ സെക്രട്ടറി ടി ആർ ഹരിനാരായണൻ, കേന്ദ്ര ട്രഷറർ പി ആർ ഹരി,മുൻ കേന്ദ്ര പ്രസിഡന്റ് ഡോക്ടർ പി ഗോപീനാഥൻ,എന്നിവർ അനുഗ്രഹ ഭാഷണം നടത്തി, 57-മത് ദേശീയ സമ്മേളനത്തിന്റെ അവലോകനം നാരായണൻ വാസുദേവൻ, 58-മത് ദേശീയ സമ്മേളനത്തിന്റെ ആമുഖ ഭാഷണം സനോജ് കെഎം, 58-മത് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ എന്നിവ കൃഷ്ണ പ്രസാദ് വിഎം, ജില്ലയുടെ സാമ്പത്തിക അവലോകനം ജില്ലാ ട്രഷറർ ശ്രീദേവി എം എന്നിവർ വിശദമായി അവതരിപ്പിച്ചു.യോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എ ബി ബാലമുരളി, രാജൻ പി എസ്, സതീഷ് കുമാർ, വേണുഗോപാൽ, ഹരികുമാർ, ആനന്ദ് കേശവൻ, സുജാത കൃഷ്ണ കുമാർ, പി ആർ രാമചന്ദ്രൻ, രാജു വി എസ്, ആർ എസ് നമ്പ്യാർ, അനൂപ് ഉണ്ണി,എം എ പത്മനാഭൻ, രാജൻ കെ ടി, ശാന്ത വാസുദേവൻ, ദിനേഷ് കുമാർ,എന്നിവർ സംസാരിച്ചു. 58-മത് ദേശീയ സമ്മേളനത്തിന്റെ ആദ്യ ഫണ്ട് ജില്ലയിലെ രക്ഷാധികാരികളായ കെ പരമേശ്വരൻ നമ്പീശൻ, യു ബാലകൃഷ്ണ എന്നിവരും കൂടാതെ ജില്ലാ ഭാരവാഹികളായ എൻ എം നാരായണൻ നമ്പീശൻ, ബാലകൃഷ്ണൻ പി എന്നിവർ നിയുക്ത ചെയർമാൻ കൃഷ്ണ പ്രസാദിന് ഫണ്ട് കൈമാറി.
*58 -മത് ദേശീയ സമ്മേളനം സംഘാടക സമിതി ഭാരവാഹികൾ*
*ചെയർമാൻ* – *കൃഷ്ണ പ്രസാദ് വിഎം*
*വൈസ് ചെയർമാൻ*
1. എൻ എം നാരായണൻ
2. വിജയകൃഷ്ണൻ കെഎം
*ചീഫ് കോർഡിനേറ്റർ* – *സനോജ് കെഎം*
*ജനറൽ കൺവീനർ* – *രാജേഷ് ഇ*
**കൺവീനർ*
1.രാധാകൃഷ്ണൻ കെഎം
2 പ്രകാശൻ പിഎം
*ട്രഷറർ*
*ഹരിപ്രസാദ് സി എം*
**സംഘാടക സമിതി കോ ഓഡിനേറ്റർ*
1 ശ്രീദേവി എം
2 സോമനാഥൻ എം
എന്നിവരെ യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ രാജേഷ് സ്വാഗതവും, രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
