കെ എസ് പി യു ജില്ല കമ്മിറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് എസ് പി യു അംഗങ്ങളെ ആദരിച്ചു.

Share

കെ എസ് പി യു ജില്ല കമ്മിറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് എസ് പി യു അംഗങ്ങളെ ആദരിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.മീനാകുമാരി ഉൾപെടെ 21 ജനപ്രതിനികൾക്കാണ് സ്വീകരണം നൽകിയത്.

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് പി യു ) കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് പി യു അംഗൾക്ക് ആദരവും സ്വീകരണവും നൽകി. ജില്ല പെൻഷൻ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ്‌ കെ ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി സി പ്രസന്ന, സംസ്ഥാന കമ്മിറ്റി അംഗം കെ സുജാതൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.കൃഷ്ണൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം മീനാകുമാരി എന്നിവർ സംസാരിച്ചു.ജില്ല കമ്മിറ്റി അംഗം കെ.പ്രഭാകരൻ നന്ദി പറഞ്ഞു.
യോഗത്തിൽ സി എം മീനാകുമാരി(നീലേശ്വർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌) ഉൾപ്പെടെ 21 ജന പ്രധിനിധികളെയാണ് യൂണിയൻ ആദരിച്ചത്.

പടം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് എസ് പി യു അംഗങ്ങൾക്ക് നൽകിയ സ്വീകരണ യോഗം.

Recent News

Back to Top