വെള്ളൂടാ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ 2026 മാർച്ച് 2, 3 തീയ്യതികളിലായി നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു

വെള്ളൂടാ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ 2026 മാർച്ച് 2, 3 തീയ്യതികളിലായി നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപികരണ യോഗം നടന്നു
. ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. എം.രാജൻ കാരാക്കോട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.വി. ഭാസ്കരൻ , യു. നാരായണൻ നായർ , പി.കുഞ്ഞിരാമൻ, വേലായുധൻ കൊടവലം, പഞ്ചായത്തംഗങ്ങളായ ശോഭ ഏച്ചിക്കാനം, കെ.വി. ബാലൻ, എ.രാജൻ, ശ്രീജിത്ത് പറക്കളായി, എന്നിവർ പ്രസംഗിച്ചു. ടി.വി.കുഞ്ഞിക്കണ്ണൻ സ്വാഗതവും, പ്രഭാകരൻ തോണിക്കല്ല് നന്ദിയും പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ: മണികണ്ഠൻ, ജനറൽ കൺ വീറൻ സുഭാഷ് ചന്ദ്രൻ വെള്ളു ടാ , സതീശൻഗതിക്കുണ്ട് , സാമ്പത്തിക ചെയർമാൻ ഭാസ്ക്കരൻ ചെമ്പിലോട്ട്, പബ്ലിസിറ്റി കൺവീനർ ദിലീപ് കാരാക്കോട്, എന്നിവരെ തെരഞ്ഞെടുത്തു.
മാതൃ സമിതി പ്രസിഡന്റായി അനിത കളത്തുങ്കാൽ , സെക്രട്ടറി റീന കുഞ്ഞിക്കണ്ണൻ, ട്രഷ.റർ കാർത്ത്യായണി സജീവൻ എന്നിവരെയും തെരഞ്ഞെടുത്തു.
