കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയിലെ പത്തുനാള്‍ നീണ്ടുനിന്ന പ്രധാന തിരുനാളിന് കൊടിയിറങ്ങി.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയിലെ പത്തുനാള്‍ നീണ്ടുനിന്ന പ്രധാന തിരുനാളിന് കൊടിയിറങ്ങി.
ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ണ്ണശബളമായ പ്രദക്ഷിണം നടന്നു. ഫൊറോനാ വികാരി ഫാ.ജോര്‍ജ് കളപ്പുര, വിക്ടര്‍ കോടിമറ്റം, സാജു കുമ്പളന്താനം, സാജു വെള്ളേപ്പള്ളി, പീറ്റര്‍ ചക്കുങ്കല്‍, ജോസ് പുതുശേരി, വിജേഷ് പനക്കല്‍, ഷാജി പ്ലാക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആഘോഷമായ തിരുനാള്‍ വിശുദ്ധകുര്‍ബാനയ്ക്ക് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ആല്‍ബിന്‍ തെങ്ങുംപള്ളില്‍ നേതൃത്വം നല്‍കും. തുടർന്ന് ലദീഞ്ഞ് , തുടര്‍ന്ന് പ്രദക്ഷിണം.
ജനുവരി 2 മുതല്‍ വിവിധ ദിവസങ്ങളില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് അമ്പലത്തറ നസ്രത്ത് കപ്പൂച്ചിന്‍ ആശ്രമം സുപ്പീരിയര്‍ ഫാ.ലിയോ തടത്തില്‍, ഇരിട്ടി പള്ളിവികാരി ഫാ.ജോസ് കളരിക്കല്‍, ഉദയപുരം പള്ളിവികാരി ഫാ.സെബാസ്റ്റ്യന്‍ അരീച്ചാലില്‍, കാഞ്ഞങ്ങാട് തിരുഹൃദയ പള്ളിവികാരി ഫാ.ജോയേല്‍ മുകളേല്‍, കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി പള്ളി വികാരി ഫാ.ജോസ് അവന്നൂര്‍, പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ ഫാ.ലിബിന്‍ കിഴക്കുംഭാഗം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
