കാഞ്ഞങ്ങാട് മോഹനം ഗുരുസന്നിധിയുടെ ആറാം വാർഷികാഘോഷവും മോഹനം ഗുരുസന്നിധി സംഗീത പുരസ്കാര സമർപ്പണ ചടങ്ങും മാവുങ്കാൽ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ നടന്നു

കാഞ്ഞങ്ങാട് മോഹനം ഗുരുസന്നിധിയുടെ ആറാം വാർഷികാഘോഷവും മോഹനം ഗുരുസന്നിധി സംഗീത പുരസ്കാര സമർപ്പണ ചടങ്ങും മാവുങ്കാൽ ശ്രീരാമ ക്ഷേത്രാങ്കണത്തിൽ നടന്നു .
ഗുരുസന്നിധി സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ പ്രൊഫ: താമരക്കാട് ടി.എൻ.ഗോവിന്ദൻ നമ്പൂതിരിക്ക് സമർപ്പിച്ചു.
മാവുങ്കാൽ: കൊടവലം മോഹനം ഗുരുസന്നിധിയുടെ 6 മത് വാർഷികാഘോഷവും ഗുരുസന്നിധി സംഗീത പുരസ്കാര സമർപ്പണ ചടങ്ങും വിവിധങ്ങളായ പരിപാടികളോടെ നടന്നു.
ദീപ പ്രജ്വലത്തോടെ ആരംഭിച്ച പരിപാടിയിൽ സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി . ശ്രീനിവാസൻ ഭാഗവതരുടെ നേതൃത്വത്തിൽ ഗുരുസന്നിധി അംഗങ്ങളോടൊപ്പം അവതരിപ്പിച്ച ശ്രീ ത്യാഗരാജ ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം ഏറെ ശ്രദ്ധേയമായി.
തുടർന്ന് ഗുരുസന്നിധി അംഗങ്ങളുടെ നാദോപാസന നടന്നു. രാജേഷ് തൃക്കരിപ്പൂരിൻ്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ മനോജ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു .
സംഗീത പുരസ്കാര ജേതാവായ പ്രശസ്ത സംഗീതജ്ഞൻ പ്രൊഫ . താമരക്കാട് ടി.എൻ ഗോവിന്ദൻ നമ്പൂതിരിക്കുള്ള സ്നേഹോപഹാരം സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി . ശ്രീനിവാസൻ സമർപ്പിച്ചു സംസാരിച്ചു.
പ്രശസ്ത കവി .കെ.വി മണികണ്ഠ ദാസ് , മൃദംഗവിദ്വാൻ ഡോ വി.ആർ നാരായണ പ്രകാശ് എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു .
പ്രശസ്ത സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടിനെ ചടങ്ങിൽ ആദരിച്ചു.വിവിധ സംസ്ഥാന കലോത്സവങ്ങളിൽ വിജയികളായ മോഹനം ഗുരുസന്നിധിയിലെ സംഗീത വിദ്യാർത്ഥികളായ തൃഷ്ണ , കീർത്തനനമ്പ്യാർ, ശരൺ. ഡി. വിശ്വം എന്നിവരെ അനുമോദിച്ചു.പുരസ്കാര ജേതാവ് മറുപടി പ്രസംഗം നടത്തി.
ടി.വി.ഗീത ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന പ്രധാന കച്ചേരിയിൽ
സംഗീത വിദ്വാൻ പ്രൊഫ . ടി.എൻ ഗോവിന്ദൻ നമ്പൂതിരി സംഗീതകച്ചേരി അവതരിപ്പിച്ചു .
ഗണരാജ് കാർളെ വയലിനിലും ഡോ: വി.ആർ. നാരായണ പ്രകാശ് മൃദംഗത്തിലും, വെള്ളിക്കോത്ത് രാജീവ് ഗോപാൽ മുഖർശംഖിലും അകമ്പടി സേവിച്ചു.
പട: മോഹനം ഗുരുസന്നിധിയുടെ സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ പ്രൊഫ: താമരക്കാട് ടി.എൻ. ഗോവിന്ദൻ നമ്പൂരിരിക്ക് സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ സമർപ്പിക്കുന്നു.
