നിലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ എൻ എസ് എസ് കരയോഗം വനിതാസമാജം ഉത്തര മേഖല തിരുവാതിര കളി മത്സരം സംഘടിപ്പിച്ചു

Share

നിലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ എൻ എസ് എസ് കരയോഗം വനിതാസമാജം ഉത്തര മേഖല തിരുവാതിര കളി മത്സരം സംഘടിപ്പിച്ചു. മത്സരം സംസ്ഥാന പ്രഥമയുവ പ്രതിഭ പുരസ്കാര ജേതാവും, ലാസ്യ കോളേജ് പയ്യന്നൂർ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീമതി ഹരിത തമ്പാൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സൺ ശ്രീമതി എം. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി.വിനോദ് കുമാർ, വി.രാജo, എൻ എസ് എസ് കരയോഗം സെക്രട്ടറി കെ. എം ഗോപാലകൃഷ്ണൻ നായർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. മധുസൂദനൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീമതി ആനന്ദവല്ലി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിനു മുന്നോടിയായി അഭിരാം പി നായർ അവതരിപ്പിച്ച വയലിൻ കച്ചേരി ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമാപന സമ്മേളനത്തിൽ എൻ എസ് എസ് കരയോഗം പ്രസിഡൻറ് ശ്രീ കെ.പി. ജയരാജൻ നായർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എസ്.ഡി.കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സജിത്ത് ഏവൂരെത്ത് ” തിരുവാതിര ആചാരങ്ങളും അനുഷ്ഠാനങ്ങളും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി കരിപ്പോത്ത് പുഷ്പവല്ലി , ശ്രീമതി ബിന്ദു പി നായർ, ശ്രീമതി എം പങ്കജാക്ഷി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി ടിവി സരസ്വതി ടീച്ചർ, പി എം ഭാനുമതിയമ്മ, കെ.എം. അനിത, കെ.വി. രാമദേവി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. വിജയികൾ. ഒന്നാം സ്ഥാനം ശ്രീപാർവ്വതി തൃക്കരിപ്പൂർ, രണ്ടാം സ്ഥാനം താളം കണ്ണൂർ, മൂന്നാം സ്ഥാനം നെഹ്റു ബാലവേദി സർഗ്ഗവേദി വെള്ളിക്കോത്ത്.

Recent News

Back to Top