നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും , മേഘ കൺസ്ട്രഷൻ കമ്പനി ഓവ് ചാൽ, സർവീസ് റോഡ് നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം ( ബി വി വി എസ് ) മാവുങ്കാലിൽ സായാഹ്ന ധർണ്ണ നടത്തി

.ബി വി വി എസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഗുരുദത്ത് റാവു ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശ്ന പരിഹാരം ഉടനുണ്ടായില്ലെങ്കിൽ നിർമ്മാണ പ്രവൃത്തി തടയുന്നതടക്കമുള്ള സമരമുറകൾ ഉണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു. മാവുങ്കാൽ യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ കെ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം. പ്രശാന്ത് സൗത്ത്, ആർ എസ് എസ് സമ്പർക്ക് പ്രമുഖ് പുല്ലൂർ ബാബു, ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു, പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബുരാജ്, അർജ്ജുൻയോഗി, സജി രാം നഗർ, സംഘടനാ ജില്ലാ ട്രഷറർ വസന്തകുമാർ മധുരംമ്പാടി, രമേശൻ വാഴക്കോട്, പ്രദീപ് മാവുങ്കാൽ , പത്മനാഭൻ അടുക്കം, പ്രസാദ് മിഥില , നീലേശ്വരം യൂണിറ്റ് ട്രഷറർ വിനയചന്ദ്രൻ , വൈശാഖ് പള്ളോട്ട് എന്നിവർ പ്രസംഗിച്ചു. താലൂക്ക് പ്രസിഡണ്ട് അനന്തൻ പള്ളോട്ട് സ്വാഗതവും, യൂണിറ്റ് സെക്രട്ടറി പ്രകാശൻ പുലയനടുക്കം നന്ദിയും പറഞ്ഞു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ മാവുങ്കാലിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും , മേഘ കൺസ്ട്രഷൻ കമ്പനി ഓവ് ചാൽ, സർവീസ് റോഡ് നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനും വേണ്ടി ഭാരതീയ വ്യാപാരി വ്യവസായി സംഘം ( ബി വി വി എസ് ) മാവുങ്കാലിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി ഗുരുദത്ത് റാവു ഉദ്ഘാടനം ചെയ്യുന്നു