സംസ്ഥാന പർവ്വതാരോഹണ ചാമ്പ്യൻഷിപ്പ്: ജില്ലാ ടീമിനെ ശ്രീഹരി ശ്രീധരനും ടി.വി.നിതികയും നയിക്കും

Share

പാലക്കുന്ന് : കേരള മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാമിൽ നടക്കുന്ന 16- മത് സംസ്ഥാന പാർവ്വതാരോഹണ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമനെ തിരഞ്ഞെടുത്തു. പുരുഷന്മാരുടെ ടീമിനെ ഉദുമയിലെ ശ്രീഹരി ശ്രീധരനും, വനിതാ ടീമിനെ കൊക്കാലിലെ ടി.വി.നിതികയും നയിക്കും.
മറ്റ് ടീം അംഗങ്ങൾ:
ടി.നിഷാൽ (പരവനടുക്കം), എ.അക്ഷയ് (പാക്യാര), എം.പി.ദീക്ഷിത് (പള്ളം), ഷാസിൽ അബ്ദുൽ റഹ്മാൻ (മുക്കൂട്), കെ.പി.സയാൻ അബ്ദുള്ള (കോട്ടിക്കുളം), വിഘ്‌നേഷ് വിനോദ് (ചെമ്മനാട്), സനീൻ അഹമ്മദ് (ബേക്കൽ), സലിം ഇബ്രാഹിം (കാസർകോട്), പി.നിഹാൽ (ഉദയമംഗലം), എ.അഫ്രീദ് (എരോൽ), അലി അഹമ്മദ് (കോട്ടിക്കുളം), അഭിനന്ദ് (അമ്പാപുരം), മുഹമ്മദ്‌ ആസാദ് (ഹദ്ദാദ് നഗർ), മുഹമ്മദ്‌ ഷാസിൽ അബ്ദുള്ള (മുല്ലച്ചേരി), ഷൈമ (കാസർകോട്), ടി.വി.അനഘ (കൊക്കാൽ), എം.വി.നന്ദന (കാഞ്ഞങ്ങാട്), ദേവിക അശോക് (ചന്തേര), എം.വി.നമൃത (കാഞ്ഞങ്ങാട്), അബ്ദുൽ റഹ്മാൻ അശ്വാക്ക് (തെക്കിൽ), കെ.എസ്. അബ്ദുള്ള (ചെർക്കള), തേജസ്‌ ആർ.ഷീജിത്ത് (ഉദുമ), കെ.എം.മുഹമ്മദ്‌ തബ്ഷീർ (ചേരൂർ), ഡി.കെ.അഞ്ജന (പള്ളം ).

Recent News

Back to Top